മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..
Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Thursday, 7 October 2010

ഫ്രിഡ്ജ്‌ പുരാണം

രാവിലെ ഭാര്യ പത്രവും ആയി ഓടി വരുന്നത് കണ്ടപ്പോലെ മനസ്സിലായി ഒന്നെകില്‍ സ്വര്‍ണത്തിന് വില കുരങ്ങു അല്ലേല്‍ ഏതേലും സാരി കടക്കാര് ഓഫര്‍ ഇട്ടു ..ഈ മാസവും അപ്പോള്‍ ആദ്യ ആഴ്ച തന്ന്നെ പേഴ്സ് കളി ആക്കി തരും ..

നോക്കിയപ്പോള്‍ പുതിയ ഇലക്ട്രോണിക് കടതുറക്കുന്നത് പ്രമാണിച്ച് ഫ്രിഡ്ജ്‌ വന്പിച്ച വിലകുറവ് ..കാരിയം ഉള്ള ഫ്രിഡ്ജ്‌ കെട്ടിയോള് കൂടെ കൂടുന്നതിന് മുന്‍പ് വീട്ടില്‍ വന്നു കേറിയതാ ..അതൊന്നു പൊക്കാന്‍  നാലു പേര് വേണം ..


എന്തായാലും  ലോലു പുതിയ ഫ്രിഡ്ജ്‌ മേടിച്ചു ..തന്റെ വീട്ടില്‍ ഉള്ള ഫ്രിഡ്ജ്‌ എന്ത് ചെയ്യും ? ലോലുവിന്റെ ഭാര്യ പറഞ്ഞു ഇനി ഇതും പൊക്കി പിടിച്ചു കടയില്‍ പോയാല്‍ നോക്ക് കൂലി ഇറക്കു കൂലി എല്ലാം കൂടി കുറെ കൈയില്‍  നിന്ന് പോകും ..ആര്‍ക്കെങ്കിലും ചുമ്മാ കൊടുത്തേരെ ..

പുള്ളി ഒരു തരത്തില്‍ ഉന്തി തള്ളി ഫ്രിഡ്ജ്‌ പുറത്തു കൊണ്ട് പോയി വച്ചു കൂടെ ഒരു ബോര്‍ഡും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജ്‌ ആവശ്യകാര് അനുവാദം ചോദിക്കാതെ എടുക്കാവുന്നതാണ് ..എന്ത് ചെയാന്‍ ..

2  ദിവസം കഴിഞ്ഞിട്ടും ഒറ്റ മനുഷ്യന്‍ തിരിഞ്ഞു  നോക്കുന്നില്ല..ലോലു പുതിയ ബോര്‍ഡ്‌ വച്ചു ..നല്ല രീതിയില്‍ പ്രവത്തിക്കുന്ന ഫ്രിഡ്ജ്‌ 1000 രൂപ ..
 






 
പിറ്റേ ദിവസം തന്നെ ആരോ അത് മോഷ്ടിചോണ്ട്  പോയി..

Wednesday, 25 August 2010

ലോലു

ലോലു വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ പോയി..

എല്ലാ സന്തോഷത്തിനും ഒരു പരിധി ഉണ്ടല്ലോ ?
ഇവിടെയും അങ്ങനെ തന്നെ ,കൂടെ ഭാര്യയും അമ്മായി അമ്മയും ..

അവിടെ വച്ച് ലോലു വിന്‍റെ അമ്മായി അമ്മ മരിച്ചു ..പാവം ലോലു എന്താ ചെയ്യുക ഭാഷയും അറിയില്ല എന്താ ചെയ്യേണ്ടേ എന്നും അറിയില്ല .. അവസാനം വഴിയില്‍ വച്ച് കണ്ട ഒരാളുടെ കാല് പിടിച്ചു ..

അവന്‍ ലോലുവിനെ ഒരു മലയാളിയെ പരിചയപെടുത്തി .ആളു പാലക്കാരന്‍ തന്നെ ചാക്കോച്ചന്‍ .പുള്ളിക്കാരനോട് അനേഷിച്ചു കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നെ മരിച്ച ആളെ വിശുദ്ധ നാട്ടില്‍ അടക്കം ചെയ്യാന്‍ $150 ഉള്ളു എന്നാല്‍ നാട്ടിലോട്ടു കൊണ്ട് പോകണമെങ്കില്‍ $1000 കൊടുക്കണം ..



കുറച്ചു ആലോചിച്ചിട്ട് ലോലു പറഞ്ഞു നാട്ടിലോട്ടു കൊണ്ട് പോകാം ..ഭാര്യ ഉള്‍പെടെ എല്ലാരും ഞെട്ടി ..അടുത്ത് മുറിയില്‍ പുറത്തേക്കു നോക്കി നില്‍ക്കുന്ന ലോലുവിന്റെ അടുത്ത് ചെന്ന നമ്മുടെ ചാക്കോച്ചന്‍ പറഞ്ഞു ..

ഹോ എന്‍റെ ലോലു നിന്നെ പോലെ നല്ല ഒരു ചെറുപ്പക്കാരനെ ഈ കാലത്ത് കാണാന്‍ പോലും കിട്ടില്ല .സ്വന്തം മക്കള് പോലും ഇങ്ങനെ ഒന്നും ചെയില്ല പിന്നെ അല്ലേ മരുമോനായ നീ .

അപ്പോള്‍ ലോലു ചുറ്റും നോക്കിട്ടു പതുക്കെ പുള്ളിക്കാരനോട് പറഞ്ഞു :


ചേട്ടാ അത്ര നല്ലവന്‍ ആയതു കൊണ്ട് ഒന്നും അല്ല..ദേ നോക്കിക്കേ എവിടെ 2000 വര്ഷം മുന്‍പ് കര്‍ത്താവിനെ അടക്കിയിട്ടു പുള്ളി മൂന്നാം ദിവസം പുല്ലു പോലെ എണിറ്റു പോന്നു ..എനിക്ക് റിസ്ക്‌ എടുക്കാന്‍ മേല ചേട്ടാ ..