മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Tuesday, 2 March 2010

ഫോട്ടോഷോപ്പ് ഒരു സംഭവമാ.....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ....

ഇതെന്‍റെ ആത്മ സുഹൃത്തിനു പറ്റിയൊരു അമളിയാണ്‌...സത്യം ശിവം സുന്ദരം

നാട്ടിലെ എല്ലാ കച്ചറകളും ഒക്കെ പയറ്റി നടന്ന എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തിനു അവസാനം ഗള്‍ഫിലൂട്ടു വിസ കിട്ടി.....പത്താം ക്ലാസ്സില്‍ മൂന്നു തവണ പഠിച്ച പരിചയ സമ്പത്ത് വെച്ച് ഡിഗ്രിയോല്ലാം അനുബവസംബതാണ്‌ അങ്ങേരുടെ കൈ മുതല്‍.....അത് കൊണ്ട്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ബോയ്‌ ആയാണ് അങ്ങേരുടെ നിയമനം ... ..നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അവന്റ്റെ സല്യം തീര്‍ന്നു കിട്ടും എന്ന പ്രതീക്ഷയില്‍ അവന്റ്റെ വീട്ടുകാര് വിസ കിട്ടി ഒരാഴ്ച ടൈമില്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു....ഒരു വിധം പറയാനുള്ള എല്ലാരോടും യാത്ര പറഞ്ഞു അന്നേ ദിവസം അങ്ങേരു യാത്രയായി....

ഇനി കക്ഷിയെ കുറിച്ച് പറയാം..... വെളുത്തു മെലിഞ്ഞു സുന്ദരനാനെന്റ്റെ സുഹൃത്ത്‌ .... സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാവും പഠിച്ചിരുന്നു എന്ന് പറയുനതിലും നല്ലത്... നെറയെ പൊട്ടത്തരങ്ങള്‍ എഴുനള്ളികുനനതില് ഡിപ്ലോമയും കഴിഞ്ഞു പി എച്ച് ഡി എടുത്തിരുന്നത് കൊണ്ട് ഞങ്ങള് ഫ്രണ്ട്സ് അങ്ങേരുടെ കമ്പനി എന്നും ഇഷ്ടപെട്ടിരുന്നു.....മാത്രമല്ല എന്തൊക്കെ പൊട്ടത്തരങ്ങള്‍ എഴുനല്ലിച്ചാലും അങ്ങേരു ആള് അടിപൊളി ആണ്.....പെന്പില്ലേരെ വളക്കാനുള്ള അവന്റ്റെ കഴിവും അപാരം തന്നെ..... പനി പിടിച്ചു അഞ്ച് ദിവസം ഹോസ്പിറ്റലില്‍ കെടന്ന ആള് സിസ്റ്റെരുടെ കയ്യീന്ന് അയ്യായിരം വാങ്ങിയാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് പറയുമ്പോള്‍ അങ്ങേരെ കുറിച്ച് അധികം പറയണ്ടല്ലോ അല്ലെ .....

അങ്ങിനെ ഗള്‍ഫില്‍ എത്തി.....കഷ്ടപാടാണ് ....ബുദ്ധിമുട്ടാണ്....ജനിച്ചു മേലെനങ്ങാതവനു അല്ലെങ്ങിലും പണി അലെര്‍ജി ആണല്ലോ.....അങ്ങിനെ തന്നെ എന്‍റ്റെ സുഹൃത്തും.... രണ്ടു വര്‍ഷം കഷ്ടപ്പെട്ട് അങ്ങേരു ലീവിനു വന്നു....ഇച്ചിരി തടിച്ചതല്ലാതെ വല്യേ മാറ്റമൊന്നുമില്ല......വീട്ടിലെ ഷോ ഒക്കെ കഴിഞ്ഞു അവന്‍ ഞങ്ങടെ ഗാങ്ങില്‍ സ്ഥിരമാവാന്‍ തുടങ്ങി.....മാറ്റമൊന്നുമില്ല അവനു..... പക്ഷെ മൊബൈലില്‍ കുറുക്കം കൂടിയോ എന്നൊരു സംശയം.......ഒറ്റയ്ക്ക് കിട്ടിയപോ ചോദിച്ചു....അളിയാ ഏതാടാ പുതിയതായി....കൊറേ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ....ഗള്‍ഫില്‍ പോകുന്നതിനു നാല് ദിവസം മുന്നേ തെറ്റി വന്ന ഒരു മിസ്സ്‌ കാള്‍ ആണ്.....പിന്നെ ഫ്രണ്ട്സ് ആയി...പിന്നെ ലൈനും.....ഹ്മ്മം അവനെ അറിയാവുന്നത് കൊണ്ട് എനിക്ക് സംസയമേ ഉണ്ടാര്‍ന്നില്ല... ....കണ്ടിട്ടുണ്ടോ ഡാ എന്നായി എന്‍റ്റെ ചോദ്യം.....അപ്പൊ അവന്‍ പഴ്സില്‍ നിന്നൊരു ഫോട്ടോ എടുത്തു കാണിച്ചു..... ഉം ..കുഴപ്പമില്ല....അപ്പൊ ഇനിയെന്താടാ പ്ലാന്‍........
അടുത്ത ശനിയാഴ്ച കാണാന്‍ പോകുന്നുണ്ട്....നീ പോരുന്നോ‌ എന്ന് എന്നോട് ചോദിച്ചപോ എന്തായാലും പോയി കാണാലോ എന്ന് വിചാരിച്ചു ഞാനും റെഡി പറഞ്ഞു....
ശനിയാഴ്ച ഞാന്‍ നേരത്തെ തന്നെ റെഡി ആയി അവന്റ്റെ വീട്ടില്‍ ചെന്നു ....അവനും റെഡി ആയിട്ടുണ്ട്.....ഞങ്ങള് രണ്ടു പേരും സുന്ദരകുട്ടപന്മാരായി ഇറങ്ങാന്‍ നേരത്ത് അവന്റ്റെ അളിയന്‍ വന്നു...എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ കണ്ണൂര് ഒരു ഫ്രെന്റ്റിനെ കാണാന്‍ എന്ന് അവന്‍ പറഞ്ഞു...എന്ഘില്‍ ഞാനും ഉണ്ടെന്നായി അളിയന്‍....ഞങ്ങള് ഒരു നൂറു ഒഴിവു കഴിവ് പറഞ്ഞെങ്ങിലും അളിയന്‍ അങ്ങേരും ഉണ്ട്, കാര്‍ എടുത്തു പോവാം എന്ന് പറഞ്ഞു.....അവസാനം രക്ഷയില്ല എന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ ആരോടും പറയില്ല എന്ന ഉറപിന്മേല്‍ കാര്യം പറഞ്ഞു......അതിനെന്താ...നല്ല കുട്ടിയാണ് എങ്കില്‍ നമ്മുക്ക് നോക്കാം എന്നായി അളിയന്‍...

അങ്ങിനെ തൃശ്ശൂര്‍ നിന്ന് ഞങ്ങള് മൂന്ന് പേരും കൂടി പത്തു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരെ ഉള്ള കണ്ണൂര്‍ അവളെ കാണാന്‍ എത്തി.....ഇടക്ക്‌ അവള് വിളിച്ചുസ്ഥലവും അവിടെ ഒരു ഐസ് ക്രീം പാര്‍ലോറും പറഞ്ഞു തന്നു....അവിടെ വെച്ച് കാണാം എന്നും പറഞ്ഞു...അവന്‍ തനിയെ ആണെന്നാണ് അവളോട്‌ പറഞ്ഞെക്കുന്നെ......അതോണ്ട് തന്നെ ഞങ്ങള്‍ ഐസ് ക്രീം പാരലോര്‍ എത്തിയപ്പോള്‍ ഞാനും അളിയനും വേറെ ഇരുന്നു....നമ്മടെ കക്ഷിയെ കാത്തു അവന്‍ ഒറ്റക്കും ....ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ ഒരു പെന്‍ കുട്ടി വന്നു.....
അയ്യോ.. അമ്മ്മേ.......അറിയാതെ ഞാന്‍ വിളിച്ചു പോയി.......ഫോട്ടോയില്‍ കണ്ടതിന്റ്റെ കാര്‍ബണ്‍ കോപ്പി.....വായ തുറന്നപോള്‍ കട്ടപല്ലും .......ശൂ..എന്തൊരു പെണ്ണാ ഇത്......ചിരിയും അവനോടു ദേഷ്യവും വന്നു...
ഞാന്‍ അളിയനെ നോക്കി.....ഇത്രയും ദയനീയമായി ഇതിനു മുന്നേ ( ശേഷവും ) ഞാനവന്റ്റെ അളിയനെ കണ്ടിട്ടില്ല.....
അവനോട്‌ അവള്‍ എന്തോ സംസാരിച്ചു.....ഞങ്ങള്‍ തമ്മിലുള്ള ദൂരം അത് കേള്‍കുനത്തില്‍ നിന്ന് ഞങ്ങളെ അകറ്റി.....അവര് ഓരോ ഐസ് ക്രീം കഴികുന്നത് കണ്ടു....ഞങ്ങലോരോ ജൂസും കുടിച്ചു...അവരൊരു ഇരുപതു മിനുറ്റ് സംസാരിച്ചു.....സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അവനെ തിന്നാന്‍ ഉള്ള ദേഷ്യം വരുനുണ്ടാര്‍ന്നു .....അവസാനം ഞാന്‍ കണ്ണ് കൊണ്ട് അവനൊരു സിഗ്നല്‍ കൊടുത്തു........അവന്‍ യാത്ര പറഞ്ഞു....അവളെറങ്ങി പോയി......അളിയന്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല......അവന്‍ തന്നെ ഞങ്ങടെ അടുത്ത് വന്നു " പെട്ട് അളിയാ, ഇങ്ങനെ ഒരബദ്ധം പ്രതീക്ഷിച്ചില്ല " എന്ന് പറഞ്ഞു....അളിയന്‍ അവനോടു
ഒരക്ഷരം പറഞ്ഞില്ല.....പക്ഷെ ഞാന്‍ ചിരിച്ചു..... പൊട്ടി പൊട്ടി ചിരിച്ചു
....അപ്പൊ അവന്റ്റെ മുഖത്ത് രണ്ടു വര്‍ഷം അവള്‍ക്ക് വിളിച്ചു നഷ്ടപെടുത്തിയ കാസിന്റ്റെയും നഷ്ടസ്വപ്നങ്ങളുടെയും ബാക്കിപത്രം എനിക്ക് വായിക്കാന്‍ പറ്റി......തിരിച്ചു വരുമ്പോള്‍ ഞങ്ങള് അധികം മിണ്ടിയില്ല.....അവന്‍ ആകെ സന്ങടത്തില്‍ ആണെനു ഞങ്ങള്കരിയാര്നു.....ഞാന്‍ അവളുടെ ഫോട്ടോയും അവളും തമ്മിലുള്ള വ്യത്യാസം കണക്കു കൂട്ടുവാരുന്നു....അന്ന് എനിക്ക് ഒരു പാഠം മനസ്സിലായി....

ഫോട്ടോഷോപ്പ് ഒരു സംഭവമാ.....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ....

No comments:

Post a Comment