മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday, 10 January 2010

ടിന്‍റു മോന്‍റെ തമാശകള്‍

ഇനി അല്‍പ്പം തമാശ ആകാം ..ഇല്ലേല്‍ പിന്നെ ഈ ബ്ലോഗ്‌ മൊത്തം സങ്കടമായി പോകും ..
ഇത് നമ്മുടെ ടിന്‍റു മോന്‍റെ തിരഞ്ഞെടുത്ത കുറെ തമാശകള്‍ ആണ് ..ഇതിന്റെ രചയിതാവ് ഞാന്‍ അല്ല ..പക്ഷെ പലയിടത്തായി കിടന്ന ഇതെല്ലം ഒന്നിച്ചു കൂട്ടി മലയാളത്തില്‍ ടൈപ്പ് ചെയ്തതത് ഞാന്‍ ആണ് കേട്ടോ ..

ടീച്ചര്‍: മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസം?
റ്റിന്‍റുമോന്‍: മുലാപ്പാല്‍ നിലത്തു വീണു പൊട്ടുകയുമില്ല പൂച്ച കട്ടു കുടിക്കയുമില്ല
=================================================================

റ്റിന്‍റുമോന്‍: എന്‍റെ കണ്ണിലേക്കൊന്ന് നോക്കിക്കെ എന്തെങ്കിലും കാണുന്നുണ്ടോ?
പെണ്‍കുട്ടി; "സ്നേഹത്തിന്‍റെ തിരമാലകള്‍"
റ്റിന്‍റുമോന്‍" "മണ്ണാങ്കട്ട....!!!! കണ്ണില്‍ എന്ത് കോപ്പാ പോയതെന്ന് നോക്കെടീ"

=======================================================================

റ്റിന്‍റുമോന്‍ മെഡിക്കല്‍ ഷോപ്പില്‍: "ചുമക്കുള്ള മരുന്ന് തരൂ"
മെഡിക്ക്: "ടോണിക്കാണോ?"
റ്റിന്‍റുമോന്‍: "ടോണിക്കല്ല അവന്‍റെ അമ്മാവനാ"

================================================================================

റ്റിന്‍റുമോന്‍റെ വീട്ടില്‍ കള്ളന്‍ കയറി.....രാത്രി അത് കണ്ട ടിന്‍റുമോന്‍
"മര്യാദക്ക് എന്‍റെ ബാഗും ബുക്സും കൂടി കൊണ്ടുപൊയ്ക്കോ......അല്ലെങ്കില്‍ ഞാന്‍ എല്ലാവരെയും വിളിച്ചു ഉണര്‍ത്തും"

================================================================================

ടീച്ചര്‍: "ആകാശത്തു പറക്കുകയും ഭൂമിയില്‍ പ്രസവിക്കുകയും ചെയ്യുന്ന ഒരു ജീവിയുടെ പേര്‍ പരയൂ"
റ്റിന്‍റുമോന്‍: "എയര്‍ ഹോസ്റ്റസ്"

==================================================================================

ടീച്ചര്‍: "ഗാന്ഡിജിയുടെ പ്രയഞ്ജം കൊണ്ട് ആഗസ്റ്റ് 15ന് നകുക്കെന്തുകിട്ടി?"
റ്റിന്‍റുമോന്‍: "മിട്ടായി"

===================================================================================

റ്റീച്ചര്‍: "ആറില്‍ അഞ്ച് പോയാല്‍ എന്തു കിട്ടും?"
റ്റിന്‍റു മോന്‍: "അഞ്ചുവിന്‍റെ ശവം കിട്ടും അവള്‍ക്ക് നീന്താന്‍ അറിയില്ല"

==================================================================================

ടിച്ചര്‍: "റ്റിന്‍റുവിന്‍റെ ജന്‍മ സ്ഥലം പറയൂ?"
റ്റിന്‍റുമോന്‍" ചെക്കോസ്ലാവാക്യ"
ടീച്ചര്‍: "അതിന്‍റെ സ്പെല്ലിങ്ങ് പറയൂ"
റ്റിന്‍റുമോന്‍: ആലോചിച്ച് "പറ്റിച്ചേ പറ്റിച്ചേ ടിച്ചറെ പറ്റിച്ചേ ഞാന്‍ ജനിച്ചത് ഗോവയിലാണ്"

=====================================================================================

റ്റീച്ചര്‍: "നമുക്ക് മുട്ട തരുന്ന 4 ജീവികള്‍?"
റ്റിന്‍റുമോന്‍" ഇന്‍ഗ്ലീഷ് മിസ്സ്, സയന്‍സ് മിസ്സ്, സോഷ്യല്‍ മിസ്സ്, മാത് സ് മിസ്സ്"

=====================================================================================

ടീച്ചര്‍: "ഐ സൊ എ ഫിലിം- ഇന്‍ഗ്ലീഷില്‍ പറയൂ'
റ്റിന്‍റുമോന്‍: "ടീച്ചര്‍ ഇന്നലെ എ ഫിലിം കണ്ടു."

==========================================================================================

ബസ്സ് കണ്ടക്ടര്‍: "മുന്നോട്ട് കയറി നില്‍ക്കൂ ഫുട്ബാള്‍ കളിക്കനുള്ള സ്ഥലമുണ്ടല്ലോ"
റ്റിന്‍റുമോന്‍: "ഞാന്‍ ഗോളിയാ"

====================================================================

ക്രിക്കറ്റ് കളിക്കിടെ റ്റിന്‍റുമോന്‍റെ ബാറ്റ് കൊണ്ട് തല പൊട്ടിയ കൂട്ടുകാരെനെയും കൊണ്ട് ഹോസ്പിറ്റലില്‍ എത്തിയ റ്റിന്‍റുകമോന്‍: " ഇവന്‍റെ തല പൊട്ടിയിട്ടുണ്ട് ഡോക്ടര്‍, ഒന്നു സ്റ്റിച്ച് ഇട്ടു തരണം"

ഡോ: " കൂടെ വേറേ ആരുമില്ലെ? 1000 രൂപ ബില്ല് വരും"

റ്റിന്‍റുമോന്‍" " വെരുതെ രണ്ട് സ്റ്റിച്ച് ഇട്ടാല്‍ മതി എംബ്രോയിഡറി വര്‍ക്ക് ഒന്നും വേണ്ട"

=================================================================
റ്റിന്‍റുമോനും 2 സ്നേഹിതന്മാരും കൂടി ഒരു സൈക്കിളില്‍ പോവുകയായിരുന്നു, അപ്പോള്‍ ഒരു പോലീസ്കാരന്‍ കൈ കാണിച്ചു.
റ്റിന്‍റുമോന്‍; "പ്പഫ.....പുല്ലെ...ഇപ്പോള്‍ തന്നെ 3 പേര്‍ ആയി"

-------------------------------------------------------------------------------------------------------------------------------------------------------------------

ബസ്സില്‍ വടികുത്തി നില്‍ക്കുന്ന ഒരു വയസ്സന്‍ റ്റിന്‍റുമോനോട്" മോന്‍ എന്നെയൊന്നു സഹായിക്കണം"

റ്റിന്‍റുമോന്‍" "ആ വടിയിങ്ങു തന്നേക്ക് ഞാന്‍ പിടിച്ചേക്കാം"

--------------------------------------------------------------------------------------------------------------------------------------------------------------------------

പള്ളീലച്ചന്‍: ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മെളെല്ലാരും പോണം റ്റിന്‍റുമോനെ"

റ്റിന്‍റുമോന്‍: ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരെ അച്ചോ?"

=================================================================

സിഗരറ്റ് വലിച്ചു നടക്കുന്ന റ്റിന്‍റുമോനോട് പള്ളീലച്ചന്‍: "എടുത്താല്‍ പൊന്താത്തതാണല്ലോടാ നിന്‍റെ ചുണ്ടത്ത്"

റ്റിന്‍റുമോന്‍: "എടുത്താല്‍ പൊന്താത്തതോണ്ടാണച്ചാ വലിച്ചോണ്ട് നടക്കുന്നത്"

=================================================================

അച്ചന്‍: "നീ ഇന്നലെ കുടിച്ചു ബോധമില്ലതെയാണു വീട്ടില്‍ വന്നു കയറിയത്"

റ്റിന്‍റുമോന്‍: " എല്ലം ചീത്ത കൂട്ടുകെട്ടുകള്‍ കാരണമാ അച്ചാ, ആകെ 5 ബീര്‍ 5 കൂട്ടുകാര്‍, അതില്‍ 4 പേരും കുടിക്കില്ല പിന്നെ ഞാന്‍ എന്തോന്ന് ചെയ്യാനാ."

=================================================================

അച്ചന്‍: "നിന്നെ പള്ളീലച്ചന്‍ ആക്കമെന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നു"

റ്റിന്‍റുമോന്‍: " ചതിച്ചല്ലോ അച്ചാ എന്‍റെ മോനെ പള്ളീലച്ചന്‍ ആക്കാമെന്ന് ഞാനും നേര്‍ച്ച നേര്‍ന്നു"

=================================================================
അച്ചന്‍: പരീക്ഷയില്‍ നീ തോറ്റാല്‍ പിന്നെ നീ എന്നെ അച്ചാ എന്നു വിളിച്ചേക്കരുത്"
കുറച്ച് ദിവസം കഴിഞ്ഞ്
അച്ചന്‍: "എന്തായെടാ റിസള്‍ട്ട്?"
റ്റിന്‍റുമോന്‍: "അളിയാ സോറീടാ.........എല്ല സബ്ജക്റ്റിലും തോറ്റു മച്ചൂ...."
=================================================================

റ്റിന്‍റുമോന്‍: "അച്ചാ...സ്കൂളീന്ന് ആ രാജേഷ് എന്നെ തല്ലി, ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്ന് വരില്ല"
അച്ചന്‍: "നീ മാഷോട് പരഞ്ഞില്ലെ?"
റ്റിന്‍റുമോന്‍: "അവന്‍ തന്നെയാ ഈ രാജേഷ്"

=================================================================

റ്റിന്‍റു മോന്‍: "അപ്പുറത്തെ വീട്ടിലുള്ളവര്‍ എന്നെ ദൈവത്തെ പോലെയാ കാണുന്നത്"
അമ്മ: " അതു നിനക്കെങ്ങനെ അറിയാം?"
റ്റിന്‍റുമോന്‍: ഞാന്‍ അവരുടെ വീട്ടിലേക്ക് ചെന്നു കയറിയാല്‍ അവര്‍ എന്‍റെ ദൈവമേ നീ വന്നോ എന്നു ചോദിക്കുന്നത് കേള്‍ക്കാം."
=================================================================
റ്റിന്‍റുമോന്‍: "ഐ ലവ് യു"
പെണ്‍കുട്ടി: "എന്‍റെ കാലില്‍ ചെരിപ്പുണ്ട്"
റ്റിന്‍റുമോന്‍: "എന്‍റെ ഹ്യദയം അമ്പലമല്ല കയറി പോന്നോളൂ"

=================================================================

ടീച്ചര്‍ : ചൂടാക്കുമ്പോള്‍ ഖരവസ്തായി മാറുന്ന ദ്രാവകം ?
ടിന്റുമോന്‍ : ദോശ

=================================================================

ടീച്ചര്‍ : “ഈ ക്ലാസ്സില്‍ മണ്ടന്മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക് ”

ആരും എഴുന്നേറ്റില്ല . 10 സെക്കന്റ്‌ കഴിഞ്ഞപ്പോള്‍ ടിന്റുമോന്‍ എഴുന്നേറ്റു .

ടീച്ചര്‍ : “ഓഹോ … നെ മണ്ടനാണോ ?”

ടിന്റുമോന്‍ : “ടീച്ചര്‍ ഒറ്റയ്ക്ക് നില്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി

=================================================================

മലയാളം പരീക്ഷ എഴുതികൊണ്ടിരിക്കുന്ന ടിന്റുമോന്‍

ചോദ്യം : പ്രശസ്ത കവയത്രി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം എഴുതുക

ടിന്റുമോന്‍ ഇങ്ങന്നെ എഴുതി …..

ഞാന്‍ : നമസ്തേ ടീച്ചര്‍ . ഞാന്‍ ടീചെരുമായി ഒരു അഭിമുഖം നടത്താന്‍ വന്നതാണ്

സുഗതകുമാരി : സമയമില്ല മോനെ ..പോയിട്ട് പിന്നെ വരൂ .

ഞാന്‍ : ശരി ടീച്ചര്‍
=================================================================

"ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"

"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ വിളിക്കുന്നത്‌?"
ഫോണ്‍ വയ്ക്കുന്ന ശബ്ദം

കുറെ കഴിഞ്ഞു വീണ്ടും "ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ ?"

ഫോണ വയ്ക്കുന്ന ശബ്ദം
ആറേഴു വട്ടം ഇത് ആവര്‍ത്തിച്ചു.വീട്ടുകാരിയുടെ ക്ഷമ കെട്ടു

"നീ ആരാടാ ചെറുക്കാ.കുറെ നേരമായി വിളിക്കുന്നു.അപ്പോഴെല്ലാം ഞാന്‍ പറയുന്നു.മാഷ്‌ കയ്യും കാലും ഒടിഞ്ഞു ആസ്പത്രിയിലാണെന്ന്.എന്താ നിന്‍റെ ഉദ്ദേശം?"

"ആന്റീ ഇത് ഞാനാ ടിന്റുമോന്‍.ആന്റീടെ അങ്ങേരുണ്ടല്ലോ.എന്നും എന്നെ തല്ലും.അങ്ങേരു കയ്യും കാലും ഒടിഞ്ഞു കിടക്കുവാണെന്ന് എനിക്കറിയാം .എന്നാലും വീണ്ടും വീണ്ടും അത് കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം !അത് കൊണ്ടാ വീണ്ടും വീണ്ടും വിളിക്കുന്നത്‌.എങ്ങനെ?ഒരുമാസമെങ്കിലും കിടക്കുവോ?"
=================================================================

സണ്‍‌ഡേ സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി എന്ന നിലയില്‍ ബിഷപ്പ് ഹൌസില്‍ ടിന്റുമോന് ക്ഷണം കിട്ടി .അരമനയിലേക്കു കയറി ചെന്നപ്പോള്‍ എതിരെ വരുന്നു തിരുവനന്തപുരംകാരനായ ഒരു വികാരി അച്ചന്‍. .ക്രിസ്തീയ മര്യാദ അനുസരിച്ചു ടിന്റുമോന്‍ "ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ "എന്ന് പറഞ്ഞു .അപ്പോള്‍ ആ അച്ചന്‍ "ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ 'എന്ന് പറയേണ്ടതിനു പകരം 'എപ്പോ സ്തുതി എന്ന് ചോദിച്ചാല്‍ മതി ' എന്ന് പറഞ്ഞു.ടിന്റുമോന് അത് ഇഷ്ടമായില്ല. ടിന്റുമോന്‍ നേരെ തിരുവനന്തപുരത്തുകാരനായ ബിഷോപ്പിനെ കണ്ടു .വികാരി അച്ഛന്റെ മര്യാദ കുറഞ്ഞ പ്രതിവചനത്തെ പറ്റി പരാതി പറഞ്ഞു. ഒരു നടപടി എടുക്കണം എന്ന് വിനയത്തോടെ ആവശ്യപ്പെട്ടു.ഉടന്‍ വന്നു ബിഷോപ്പിന്റെ മറുപടി
"എപ്പം എടുത്തെന്ന് ചോദിച്ചാ മതി "
=================================================================

സ്കൂളിലെ സ്പോര്‍ട്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ടിന്റുമോന്‍ നൂറു മീറ്റര്‍ ഒട്ടത്തിനായി ട്രാക്കില്‍ നില്‍ക്കുന്നു.ആകെ നാല് പേരാണ്."റെഡി വോണ്‍ ടൂ ത്രീ..."വെടി മുഴങ്ങി.മൂന്ന്‌ പേര്‍ ഓട്ടം തുടങ്ങി. ടിന്റുമോന്‍ അനങ്ങാതെ നില്‍പ്പാണ്. "എന്താടാ നീ ഒടതിരുന്നത്?"
അതെങ്ങനെയാ .എന്‍റെ നമ്പര്‍ നാലല്ലേ? " ടിന്റുമോന്റെ മറുപടി
=================================================================
കവിളില്‍ ബാന്‍ടെജും ആയി നില്‍ക്കുന്ന ടിന്റുമോനോട് അത് വഴി വന്ന ഒരു സ്നേഹിതന്‍ :'എന്താ ടിന്റുമോനെ ? എന്ത് പറ്റി ? ആരെങ്കിലും അടി പറ്റിച്ചോ?
ടിന്റുമോന്‍ :എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചതാ ..
സ്നേഹിതന്‍ : ക്ഷമ ചോദിച്ചാല്‍ ആരെങ്കിലും അടിക്കുമോ ?
ടിന്റുമോന്‍"അവള് തിരുവനതപുരതുകാരി അല്ലായിരുന്നു.ഞാന്‍ അവളോട്‌ 'എന്റൂടെ (entoode') പൊറുക്കണം എന്നൊന്ന് പറഞ്ഞതേയുള്ളൂ.പറഞ്ഞു തീരും മുന്‍പ് അടിയും കിട്ടി "
=================================================================

ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍=================================================================

ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”

ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന് സെട്ട്ലെ ആയിക്കോട്ടെ .എന്നിട്ട് പഠിക്കാം !”
=================================================================

ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
.
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?
=================================================================ടിന്റുമോന്‍ : ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു ,നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല …
ടിന്റുമോള്‍ :ഇണ്ട , അച്ഛനെ കണ്ടോ ?
ടിന്റുമോന്‍ : ഇല്ല , നിന്റെ അനിയത്തിയെ കണ്ടു .

=================================================================

ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
=================================================================
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
=================================================================
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
=================================================================
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
=================================================================
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
=================================================================
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..
ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
=================================================================
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
=================================================================
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
=================================================================
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
=================================================================
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- എന്തു കാണുവാടാ ഇവിടെ ??
ടിന്‍റുമോന്‍- ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!
=================================================================

ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!
=================================================================
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??
=================================================================
ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!
=================================================================
ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
=================================================================
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
=================================================================
ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
=================================================================
ടിന്‍റുമോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്‍ക്കുന്നത് ?
ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്‍റെ ചിറ്റപ്പന്‍
ടിന്‍റുമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
=================================================================

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍
=================================================================
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?
=================================================================
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്‍റുമോനോട് ദൈവം- വല്‍സാ നിനക്കെന്താണ് വേണ്ടത് ?
ടിന്‍റുമോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്‍റുമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
=================================================================
അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
=================================================================

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
=================================================================
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
=================================================================
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
=================================================================
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
=================================================================
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
=================================================================
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
=================================================================
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
=================================================================
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
=================================================================
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
=================================================================
അധ്യാപകന്‍ ടിന്‍റുമോനോട്- അടുത്ത പരീക്ഷയ്‍ക്ക് നീ 75 % മാര്‍ക്ക് വാങ്ങണം
ടിന്‍റുമോന്‍- ഞാന്‍ 100 % മാര്‍ക്ക് വാങ്ങും
അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ..
ടിന്‍റുമോന്‍- നായിന്‍റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
=================================================================
ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
=================================================================
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
=================================================================
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
=================================================================
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
=================================================================
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
=================================================================
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം..
തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു ചിക്കന്‍ ബിരിയാണി
=================================================================
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍ നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ?
ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
=================================================================
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്
അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
=================================================================
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?
ടിന്‍റുമോന്‍- ചില്ലറ !!
=================================================================

No comments:

Post a Comment