മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Wednesday 23 December 2009

എന്‍റെ പ്രണയം ..

മനസ്സില്‍ നാം ഒരു മയില്‍ പീലി തുണ്ട് പോലെ സൂക്ഷിച്ചിരുന്ന നമ്മുടെ ആദ്യ പ്രണയം.
പ്രണയം എന്നും വേദന ആണ് ..പ്രണയത്തിന്റെ മത്തു പിടിപ്പിക്കുന്ന ലഹരിയില്‍ നാം അറിയാതെ പോകുന്ന വേദന ..ചിലപ്പോള്‍ ആ മയില്‍ പീലി തുണ്ട്ടുകള്‍ കൊച്ചു മയില്‍ പീളികളെ പ്രസവിക്കുംയിരിക്കാം .ചിലപ്പോള്‍ അത് മനസ്സിന്റെ ഏതോ കോണില്‍ ഒരു കൊച്ചു വേദനയായി കരിങ്ങു വീഴാം ,ചിലപ്പോള്‍ ആരും അറിയാതെ എങ്ങോ എവിടെയോ അത് വീണു പോകുമായിരിക്കാം ..പ്രണയം ഒരു മുന്തിരി ചാറ് പോലെ ആണ്.. അതിന്‍റെ സുഗന്തം എന്‍റെ സിരകളെ മത്തു പിടിപ്പിക്കുന്നു..ഞാന്‍ അതില്‍ അലിഞ്ഞു ഇല്ലാതാകുന്നു ..എന്‍റെ ഓര്‍മ്മകള്‍ മരവിക്കുന്നു ..എന്‍റെ കണ്ണുകളില്‍ ഒരു രൂപം മാത്രം ..എന്‍റെ കാതുകളില്‍ ഒരു സ്വരം മാത്രം ..ഇതാണോ പ്രണയം ?? എങ്കില്‍ എന്‍റെ പ്രണയമേ ന്ങാന്‍ നിന്നെ ഇഷ്ട്ടപെടുന്നു..പ്രണയത്തെ ഞാന്‍ പരിഹസിക്കും ,അവളെ ഞാന്‍ കീറി മുറിക്കും ,അവളുടെ മനസ്സില്‍ ഞാന്‍ എന്‍റെ ധസ്ട്രകള്‍ ഇറക്കും ..കാരണം എന്‍റെ പ്രണയം അവള്‍ മരിച്ചു കഴിഞ്ഞു ..അവള്‍ എന്നോ എന്നെ വിട്ടു പോയി.

വേര്‍പാടിന്‍ വേദന മനസില്‍ നിറയുമ്പോള്‍
ഓര്‍മ്മകള്‍ എന്‍ മനസിനെ കീറി മുറിക്കുമ്പോള്‍
അകേലേ എങ്ങോ പ്രത്യാശതന്‍ ഒരു വെള്ളികിരണം നോക്കി ഞാന്‍ നില്പൂ
എത്ര യുഗങ്ങള്‍ എന്‍ കാത്തിരിപ്പുകള്‍ നീളും..
എത്ര ജന്മങ്ങള്‍ നിന്നെ ഞാന്‍ തേടും..
എവിടെ എന്‍ പ്രിയതമ ..

3 comments: