മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday, 20 June 2010

ലോകം 2013-ല്‍ അവസാനിക്കുമോ?

ചരിത്രബോധം ഉരുവായ കാലം തൊട്ടേ ലോകാവസാനത്തെ കുറിച്ചുള്ള ഭയം മനുഷ്യനെ അലട്ടിയിരുന്നു. ഹിന്ദു പുരാണങ്ങളിലും ബൈബിളിലും മറ്റ് മത ഗ്രന്ഥങ്ങളിലും ലോകാവസാനം എന്ന ആശയം കടന്നുവരുന്നത് കാണാം. ഈ ആശയത്തെ അടിസ്ഥാനമാക്കി പല ‘അപ്പോകാലിപ്റ്റിക്’ സിനിമകളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തേത് റോളാണ്ട് എമിറിച്ച് സംവിധാനം ചെയ്ത ‘2012’ എന്ന സിനിമയാണ്.

മാനവ സംസ്കാരം ഇന്നുവരെ ഉണ്ടാക്കിയെടുത്തിട്ടുള്ള ശാസ്ത്ര സാങ്കേതികവിദ്യകള്‍ (മൊബൈലും ടിവിയും നെറ്റും ജി‌പി‌എസുമൊക്കെ) ഒന്നൊന്നായി തകര്‍ന്നടിഞ്ഞ് രൌദ്രപ്രകൃതിയോട് ആയുധങ്ങളൊന്നും ഇല്ലാതെ പോരിടേണ്ടിവരുന്ന നിസഹായനായ മനുഷ്യന്റെ ചിത്രം അപ്പോകാലിപ്റ്റിക് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമൊന്നുമില്ല എന്ന് വിശ്വസിക്കുന്നവരേ, കാതോര്‍ക്കുക. 2013-ല്‍ ഏതാണ്ട് ഇങ്ങിനെയൊരു അവസ്ഥയിലൂടെ ഭൂമി കടന്നുപോകും!

സൂര്യനില്‍ നടക്കാന്‍ പോകുന്ന അതിശക്തമായ തീക്കാറ്റിനെ (സോളാര്‍ സ്റ്റോം) പറ്റി നാസ മുന്നറിയിപ്പ് നല്‍‌കിക്കഴിഞ്ഞു. തീക്കാറ്റിനാല്‍ സൂര്യനില്‍ വന്‍ പൊട്ടിത്തെറികള്‍ നടക്കുമെത്രെ. ഇതിനെ തുടര്‍ന്ന് വിനാശകരമായ റേഡിയേഷനും ഊര്‍ജ്ജകണങ്ങളും സൂര്യനില്‍ നിന്ന് ബഹിരാകാശത്തേക്ക് പ്രവഹിക്കും. സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന റേഡിയേഷനും ഊര്‍ജ്ജകണങ്ങള്‍ക്കും കാന്തികപ്രഭാവം ഉണ്ടാകും എന്നതിനാല്‍ മനുഷ്യന്‍ ബഹിരാകാശത്തേക്ക് വിട്ടിരിക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് കാര്യമായ കേടുപാടുണ്ടാകും എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സൂര്യനിലെ തീക്കാറ്റ് കാരണം 1859-ലും ഭൂമിയില്‍ ഇത്തരമൊരു അവസ്ഥ സംജാതമായിരുന്നു. അന്ന് ടെലഗ്രാഫ് സംവിധാനം തകരാറിലാവുകയും പലയിടങ്ങളിലും വീടുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. 1859-ല്‍ ഉണ്ടായ അതേ തീവ്രതയില്‍ തന്നെയാണ് 2013-ലും സൂര്യനില്‍ തീക്കാറ്റ് വീശാന്‍ പോകുന്നത്. മെയ് മാസത്തിലാണ് ഇതുണ്ടാകുക.

ഭൂമിയില്‍ ഇതിന്റെ പ്രഭാവം ഊഹിക്കാന്‍ പറ്റാത്ത തരത്തിലായിരിക്കും. കാരണം, മനുഷ്യന്‍ ആശ്രയിക്കുന്ന അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം സൂര്യനില്‍ നിന്നുള്ള കാന്തികപ്രഭാവത്താല്‍ താറുമാറാകും. വ്യോമഗതാഗതം, ജി‌പി‌എസ് നാവിഗേഷന്‍, ടെലികമ്യൂണിക്കേഷന്‍, ബാങ്കിംഗ് സംവിധാനം എന്നിവയൊക്കെയാണ് ബാധിക്കപ്പെടാന്‍ പോകുന്നത്.

തെക്കുകിഴക്കന്‍ അമേരിക്കയില്‍ 2005 ആഗസ്റ്റില്‍ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റ് ഉണ്ടാക്കിയതിനേക്കാള്‍ 20 മടങ്ങ് നാശനഷ്‌ടമാണ് സൂര്യനിലെ തീക്കാറ്റ് സൃഷ്ടിക്കാന്‍ പോകുന്നത്. കത്രീന വകവരുത്തിയത് 1,800 പേരെയാണ്. 81 ബില്യണ്‍ ഡോളറിന്റെ നാശനഷ്‌ടമാണ് ഉണ്ടായത്.

സൂര്യനില്‍ നിന്ന് ബഹിരാകാശത്തേക്ക് പ്രവഹിക്കാന്‍ പോകുന്ന കാന്തികോര്‍ജ്ജ കണങ്ങളില്‍ നിന്ന് ഉപഗ്രഹങ്ങളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഓരോ രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍. ഉപഗ്രഹങ്ങളെ ‘സേഫ് മോഡി’ല്‍ ആക്കിയും ട്രാന്‍‌സ്‌ഫോര്‍മറില്‍ നിന്നുള്ള ബന്ധം വിച്ഛേദിച്ചും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമെന്നാണ് ശാത്രജ്ഞന്മാര്‍ കരുതുന്നത്. എന്നാല്‍ വരാന്‍ പോകുന്ന ദുരന്തത്തിന്റെ തീവ്രതയെ പറ്റി ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു.

ബഹിരാകാശ കാലാവസ്ഥയെ (സ്പേസ് വെതര്‍) നിരീക്ഷിക്കാന്‍ മാത്രം സൂക്ഷ്മമായ ഉപകരണങ്ങളൊന്നും എല്ലാ രാജ്യങ്ങളുടെ പക്കലുമില്ല. അന്തരീക്ഷ കാലാവസ്ഥയെ നാം ആശ്രയിക്കുന്നത് പോലെ ബഹിരാകാശ കാലാവസ്ഥയെയും നാം ദൈനദിന ജീവിതത്തില്‍ ആശ്രയിക്കുന്നുവെന്നാണ് സത്യം. അന്തരീക്ഷ കാലാവസ്ഥയെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ശ്രദ്ധയോടെ ബഹിരാകാശ കാലാവസ്ഥയെ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

No comments:

Post a Comment