മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday, 9 October 2010

ഗതികെട്ടോന്‍ രണ്ടു ബിയര്‍ അടിച്ചാല്‍ അന്ന് .......

  
സാജില്‍ ബിജുവിന്‍റെ പാട്ട് രസം കേറി വരുമ്പോളാണ് ലോലുവിനു വക്കീലിന്‍റെ ഫോണ്‍..നല്ലൊരു വ്യാഴാഴ്ച ആയിട്ടു അങ്ങേരെ മുഖം കാണിക്കണമെന്ന് ..എന്ത് കഷ്ട്ടമാനെന്നു പറയണേ ...മുന്‍പിലിരുന്ന ബിയര്‍ തീര്‍ത്തു അര മണിക്കുറിനുള്ളില്‍  അങ്ങേരുടെ മുന്‍പില്‍ എത്തിയപ്പോള്‍ ഒരു മാതിരി മറ്റേ ചിരി നാലു പറഞ്ഞാലോ എന്ന് ഓര്‍ത്തെങ്കിലും നമ്മുടെ ഊടായിപ്പിനു  ഇതിലും കട്ടക്ക് കട്ട നില്‍ക്കുന്ന വേറെ ഒരുത്തനെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടയാതിന്‍റെ  പേരില്‍ ഒന്നും മിണ്ടാതെ ഹെല്‍മെറ്റ്‌ ഇല്ലാതെ ട്രാഫിക് കാരന്‍ പിടിച്ച ബൈക്ക്കാരനെ പോലെ ദയനീയമായി ഞങ്ങള്‍ രണ്ടും അങ്ങേരുടെ മുഖത്തേക്ക് നോക്കി ഇരുന്നു ..
 
കാര്യം  എന്തെന്ന് ഒരു പിടിത്തവും  കിട്ടുന്നില്ല..അങ്ങേരുടെ നോട്ടം കണ്ടാല്‍ ഞങ്ങള്‍ രണ്ടും പേരും   വട്ടന്മാരും  അങ്ങേരു മനശാത്രജ്ഞനും ആണെന്ന് തോന്നും ..പെട്ടെന്ന് അങ്ങേരു പറഞ്ഞു മിസ്റ്റര്‍ ലോലു നിങ്ങളോട് എനിക്ക് രണ്ടു കാര്യം പറയാന്‍ ഉണ്ട് ..ഒന്ന് വിഷമിപ്പിക്കുന്ന കാര്യവും മറ്റൊന്ന് ഞെട്ടിക്കുന്ന കാര്യവും ആണ് ..അവന്‍ എന്നെ നോക്കി ഒന്നാലോച്ചിട്ടു ഞാന്‍ പറഞ്ഞു ആദ്യം വിഷമിപ്പിക്കുന്ന കാര്യം പറ ..വക്കീല്‍  വിഷമത്തോടെ പറഞ്ഞു നിങ്ങളുടെ ഭാര്യ ഇന്ന് 5000 ദിനാര്‍ കൊടുത്തു ഒരു ഫോട്ടോ മേടിച്ചു ..എല്ലാ പ്രവാസിയും പോലെ പെട്ടെന്ന് മനസ്സ് കണക്കുക്കൂട്ടല്‍  നടത്തി 5000 * 13 = 65000  രൂപ എന്റെ കര്‍ത്താവെ ഈ മിനിക്കിത് എന്തിന്‍റെ കേടാ..ഞാന്‍ ലോലുവിനെ നോക്കി ..തരിച്ചിരിക്കുന്നു ..പെട്ടെന്ന് അവന്‍ പറഞ്ഞു...ഇനിയിപ്പോ ഞെട്ടിക്കുന്ന വാര്‍ത്ത‍ പെട്ടെന്ന് പറ ഇതില്‍ കൂടുതല്‍ എന്തോന്ന് ഞെട്ടാനാ ? ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട് വക്കില്‍ പെട്ടെന്ന് പറഞ്ഞു
 
 
"ആ ഫോട്ടോ ലോലുവിന്റെയും നിങ്ങളുടെ ആ  ഫിലിപ്പിനി സെക്രട്ടറിയുടെയും ആണ് "..

ഓ ഇനി എന്നാ വായിക്കനാ നോക്കി ഇരിക്കുന്നെ ??? ബോധം  കേട്ട് കിടക്കുന്ന അവനെ ഞാന്‍ എടുത്തു ഒന്ന് കാറില്‍ കിടത്തട്ടെ

No comments:

Post a Comment