മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday, 21 August 2011

അടിക്കോടി



ഞെട്ടി പോയോ ?അടിക്കോടി എന്ന് പറയുന്നത് ഒരു തെറി ഒന്നും അല്ല അത് ഒരു നിയമം ആണ് .ചിലര്‍ക്ക് അക്കിടി പറ്റുന്ന നിയമം ..കുട്ടനും കിട്ടി ഒരു ചെറിയ പണി ..അടിക്കോടി പണി..


കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈറോഡില്‍ കുട്ടന്‍ നഴ്സിംഗ് പഠിക്കുന്ന കാലം ..അവിടെന്നു സത്യമാങ്ങലതോട്ടു ജീപ്പ് കിട്ടും . സത്യാ മംഗലം അറിയില്ലേ നമ്മുടെ വീരപ്പനണ്ണന്റെ സ്വന്തം കാട് ..ഒരു ദിവസം ചീട്ട്  കളിച്ചു ബോര്‍ അടിച്ചപ്പോള്‍ കുട്ടന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി ..വേറെ ഒന്നുമല്ല നായാട്ടു ..ജയന്റെ നായാട്ടു അല്ല ..ഒറിജിനല്‍ വേട്ടയെ വേട്ട ..വെടിയൊക്കെ വച്ചുള്ള നായാട്ടില്ലേ അത് തന്നെ ? അപ്പോള്‍ തോക്കോ ?? ഒരു വലിയ പുക ചുരുളിനിടെയില്‍ നിന്നും മുരുകന്‍ ..ഈ പാണ്ടികള്‍ അല്ലെങ്കിലും ഇങ്ങനെയാ ..ഒരു കാര്യം ചെയതുമില്ല ഒന്നും ചെയിപ്പിക്കുമില്ല ..നമ്മുടെ മുല്ലപെരിയാര്‍ ഡാം പോലെ തന്നെ ..പുതിയത് ഒട്ടു പണിയതുമില്ല പണിയപ്പിക്കതുമില്ല ..അവസാനം പാക്കറ്റ് മുത്തുന്റെ(ചില അധമന്മാര്‍ പറയുന്നു ചാരായ പാക്കറ്റ് എന്ന് ) തോക്കും മേടിച്ചു ചെക്കന്മാര്‍ വെടി വക്കാന്‍ ഇറങ്ങി ..ക്ഷമിക്കണം നായാട്ടിനിറങ്ങി ..

ജീപ്പുകാരന്‍ 50 രൂപയ്ക്കു ഭവാനി സാഗര്‍ ഡാമില്‍ കൊണ്ട് പോയി വിടാമെന്ന് പറഞ്ഞു അവിടെ മൊത്തം അണ്ണന്മാരുടെ തോട്ടങ്ങളും മറ്റേ സൈഡ് കാടും ആണ് ..അങ്ങനെ പിള്ളേര്‍ വേട്ട ആരംഭിച്ചു ..കൊണ്ട് പോയ നാലു KF ഉം 1 ഫുള്ളും(എല്ലാം അണ്ണന്‍ made ആണേ ) തീര്‍ന്നു  കഴിഞ്ഞു  ആണ് മനസിലായെ ഫിറ്റ്‌ ആയാല്‍ ഉന്നം കിട്ടില്ലെന്ന് ..ഇത് വായിക്കുന്ന ചില ചേട്ടന്മാര്‍ക്ക് സംശയം ഉണ്ടാകും പക്ഷെ പൊന്നു ചേട്ടാ ഇത് വെടി വച്ച് പരിചയമില്ലാതെ പിള്ളേര്‍ അല്ലെ ??ലേത് ?? 


ലാസ്റ്റ് അവര്‍ പക്ഷി ഗവേഷണം തുടങ്ങി ..മനസിലായില്ലേ വല്ല കാക്കയേം വെടി വച്ച് പോകാന്‍ എന്ന് വച്ചു..വല്ല ചൂണ്ടയിടാനും  പോയിരുന്നേല്‍ ചന്തയില്‍ പോയി 1 കിലോ മീന്‍ മേടിച്ചു കൊണ്ട് പോകാമായിരുന്നു ..ഇത് ഹോസ്റ്റലില്‍ എല്ലാ കാലന്മാരും നോക്കി ഇരിക്കുവാ ..പിന്നെ കിട്ടുന്നതില്‍ പാതി മുത്തുവിനും കൊടുക്കണം. ചന്തയില്‍ പോയാല്‍ കാക്കയെ കിട്ടിലല്ല്ലോ ?അവസാനം സപ്ലൈ പാസ്‌ ആകുന്നത്‌ പോലെ വെടിയുടെ ഒച്ച കേട്ട് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നോ എന്തോ ഒരു കൊക്ക് വീണു ..വീണതോ അതോ ഒരു അണ്ണന്റെ മുള്ളുവേലി ക്ക് അകത്തും ..ഒരു തരത്തില്‍ കണ്ണന്‍ ഞൂണ്ടു കേറി കൊക്കിനെ എടുത്തപ്പോള്‍ ആണ്ടെ വരുന്നു തോട്ടകാരന്‍..അവന്റെ പറമ്പില്‍ വീണത്‌ അവന്റെ ആണെന്ന് ..എന്താ ചെയ്യുക ? ഒരു രക്ഷയും ഇല്ല ..ഒരെണ്ണം പൊട്ടിച്ചു വിടാമെന്ന് കരുതിയാല്‍ ഒരു ഒന്നന്നോന്നര സാധനം .അവന്റെ കൂടെ നാല് പണിക്കാരും ..നമ്മള് വിടുവോ അവനെ കോടതി കേറ്റുമെന്നും .dsp അമ്മാവന്‍ അന്നെന്നും ഓക്ക അടിച്ചപ്പോള്‍ അവനും ചെറുതായി ഒന്ന് വിരണ്ടു ..അപ്പോള്‍ ആണ് എവിടെന്നോ ഒരു കാലന്‍ എത്തിയത് ..നല്ല വെള്ളം ..നാട്ടില്‍ നമ്മള്‍ രാജാ വെമ്പാല എന്നൊക്കെ വിളിക്കില്ലേ ആ ടൈപ്പ് ..മാരിയപ്പന്‍ ..എല്ലാ പാമ്പിനെയും പോലെ മരിയപ്പനും ചാടി ഇടപെട്ടു ..ഒരു ഒന്നൊന്നര ഇടപെടല്‍

മാരിയപ്പന്‍ പതുക്കെ കുട്ടന്റെ തോണ്ടി ..സംഭവം ഒന്നുമില്ല ..അവന്‍ ഒരു മുരടന്‍ ആണ് (നമ്മുടെ വില്ലന്‍ )..പക്ഷെ മരിയപ്പനെ പേടിയാണ് ..പുള്ളി പരിഹാരം ഉണ്ടാക്കാം ഒരു 20 രൂപ കൊടുക്കണം .അഭിമാനം പോകുന്ന അവസ്ഥ ആണെകിലും 20 രൂപ മാരിയപ്പന് കൊടുത്താല്‍ നടകേണ്ടി വരുന്ന കിലോമീറ്റര്‍ ഓര്‍ത്തപ്പോള്‍ പതുക്കെ കുട്ടന്‍ വലിഞ്ഞു ..മാരിയപ്പന്‍ പോയി തടിയനോടും എന്തോ പറയുന്നു ..ചിലപ്പോള്‍ 20 കൊടുക്കാതെ പരിഹരിക്കുവായിരിക്കും .കുറച്ചു കഴിഞ്ഞു മാരിയപ്പന്‍ രണ്ടു കൂട്ടരെയും വിളിച്ചു പറഞ്ഞു ഇനി പരിഹാരം ഒന്നേയുള്ളൂ അടിക്കോടി ..അവരുടെ ഊരിലെ ഒരു നിയമം ആണ് ..വെറും നിയമം അല്ല മോനെ ?? കണ്ണില്‍ വെള്ളം വരുന്ന നിയമം ..വെറും സിമ്പിള്‍ ..അടിച്ചു തീര്‍ക്കുന്ന നിയമം ..അതും കരണ കുറ്റിക്ക് വാദി 3 എണ്ണം പ്രതിക്ക് കൊടുക്കും തിരിച്ചു പ്രതി 3 എണ്ണം വാദിക്കും ..ആദ്യം വീഴുന്നവന്‍ തോല്‍ക്കും ..ആ തടിയന്റെ കവിളില്‍ അടിക്കണേല്‍ ഏണി വച്ചു കേറേണ്ടി വരും . ഒരു 6 അടിക്കാരന്‍ അയാള്‍ക്ക് പകരം അടി മേടിക്കുന്നത് മാരിയപ്പന്‍ ആണത്രേ ..കുട്ടന്‍ ആലോചിച്ചു നോക്കിയപ്പോള്‍ എല്ലും തോലുമായ മാറി അപ്പനെ ചുമ്മാ ഒന്ന് തോണ്ടിയാല്‍ താഴെ വീഴും ..അങ്ങനെ അടികൊടി തുടങ്ങി ..മരിയപ്പന്റെ അടി കൊണ്ടാപ്പോളാണ് മനസിലായെ ..പുറം കാഴ്ച്ചയില്‍ ഒന്നും അല്ല കാര്യം എന്ന് ..ഒരു തരത്തില്‍ 3 എണ്ണം സഹിച്ചു ..കുട്ടന്നു ഒരു കാര്യത്തിലെ സംശയം ഉള്ളു അകത്തെ 2 അണ പല്ല് പറിഞ്ഞോ , അതോ എളകിയാതെ ഉള്ളൊന്നു ..അടിയും കഴിഞ്ഞു മാരിയപ്പന്‍ രജനി സ്റ്റൈലില്‍ നില്‍ക്കുന്നു .. അവന്റെ അവസാനം കാണണം എന്ന് ഓര്‍ത്തു കിയും റെഡി ആക്കി ചെന്നപ്പോള്‍ സലിം കുമാര്‍ സ്റ്റൈലില്‍ മാരിയപ്പന്‍ പറഞ്ഞു .." ഓ അതൊന്നും വേണ്ടന്നെ നിങ്ങളുടെ കൊക്കിനെ നിങ്ങള്‍ എടുത്തോ "??

പിന്നെ ഒന്നും ഓര്‍മയില്ല ..ഓര്‍മ്മ വന്നപ്പോള്‍ മുരുകന്‍ വന്നു പറഞ്ഞു മുത്ത്‌ പുറത്തു നില്ല്ക്കുന്നു എന്ന് ? കിട്ടിയതില്‍ പകുതി എന്ന് പറയുമ്പോള്‍ ഈ ഒന്നര അടി ഒക്കെ എങ്ങനെയാ കൊടുക്കുക ??

No comments:

Post a Comment