നമ്മുടെ ജോകുട്ടന്‍ ഗള്‍ഫില്‍ വരുന്നതിനു മുന്‍പ് അപ്പോളോ ഹോസ്പിറ്റലില്‍ ഒരു ഇന്റര്‍വ്യൂ ..രാവിലെ ടികെറ്റ് എടുക്കാന്‍ നേരത്ത് നിന്നപ്പോള്‍ ദാണ്ടേ സെറിനും നില്‍ക്കുന്നു ..പെണ്ണല്ല കേട്ടോ
ആണ്‍ കുട്ടി തന്നെയാ ..ഒന്നിച്ചു പഠിച്ചതാ.ഒരു കൂട്ടായല്ലോ എന്നോര്‍ത്ത് രണ്ടും പേരും കൂടി വേണാടില്‍ യാത്ര തിരിച്ചു ..അങ്ങനെ കൊച്ചിയില്‍ എത്തി ..ഇന്റര്‍വ്യൂ തുടങ്ങി..അവസാനം ഇവര് രണ്ടും ബാക്കി ..മാര്‍ക്ക് വച്ച് നോക്കിയാലും ..ബാക്കി സര്‍ട്ടിഫിക്കറ്റ് വച്ച് നോക്കിയാലും ,കോളജു വച്ച് നോക്കിയാലും ആരെ എടുക്കും എന്ന് ഒരു കണ്‍ഫ്യൂഷന്‍ ..ലാസ്റ്റ് മാനേജര്‍ ഒരു ടെസ്റ്റ് ഇട്ടു ..നോക്കിയപ്പോള്‍ ആണ്ടെ രണ്ടു പേരും 10 ല്‍ 9 എണ്ണവും ശരിയാക്കിയിരിക്കുന്നു ..എന്താ ചെയ്യുക ..ലാസ്റ്റ് ജോമോനെ അകത്തു വിളിച്ചു ..മാനേജര്‍ പറഞ്ഞു ..എവിടെ അപേക്ഷിച്ചതില്‍ നന്ദി പക്ഷെ ഞങള്‍ സെറിനെ എടുക്കാന്‍ തീരുമാനിച്ചു ..ജോമോന്‍ ചോദിച്ചു :അതെന്തു പണിയാ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും 9 ഉത്തരം ശരിയല്ലേ ..
അപ്പോള്‍ മാനേജര്‍ പറഞ്ഞു :ഞങള്‍ ശരി ഉത്തരത്തില്‍ നിന്നല്ല തെറ്റായ ഒരു ഉത്തരത്തില്‍ നിന്നുമാണ് സെറിനെ തിരഞ്ഞെടുത്തെ ? ജോമോന്‍ :അതെന്തു പരിപാടിയാ ? ലോകത്ത് എവിടെയും കേട്ടിട്ടില്ലല്ലോ ഇങ്ങനെ ഒരു തിരെഞ്ഞെടുപ്പ് ?
മാനേജര്‍ : തെറ്റായ ആ ഉത്തരത്തിനു സെറിന്‍ എഴുതി ക്ഷേമിക്കണം എനിക്കറിയില്ല .
ജോമോന്‍ :അതല്ലേ ഞാനും എഴുതിയെ ?
മാനേജര്‍ : അതെ നിങ്ങളും അതാ എഴുതിയെ.. ക്ഷേമിക്കണം എനിക്കും അറിയില്ല ..
No comments:
Post a Comment