മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Thursday, 26 August 2010

സിനിമകള്‍ പഠിപ്പിക്കുന്നത്‌ ??

സിനിമകള്‍ ആള്‍ക്കാരെ വഴിതെറ്റിക്കുന്നുവോ ?
സിനിമകള്‍ സമൂഹ നിര്‍മാണത്തില്‍ വഹിക്കുന്ന പങ്ക് എന്താണ് ?
കേരളത്തില്‍ കമലഹാസനെ ആദരികേണ്ട കാര്യമുണ്ടോ ?

ഇതൊന്നും ഞാന്‍ എഴുതാന്‍ പോകുന്നില്ല ..കഴിഞ പത്തിരുപതു വര്ഷം സിനിമ കണ്ടത്തില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാം ..

1 ഒരേ പോലെ ഇരിക്കുന്ന 2 ഇരട്ടകുട്ടികളില്‍ ഒന്ന് സര്‍വഗുണ സമ്പന്നനും മറ്റവന്‍ ലോകത്തിലെ ഏറ്റവും വലിയ തെമ്മാടിയും ആയിരിക്കും ..
2 നിങ്ങള്‍ ബോംബു നിര്‍വീരിയം  ആക്കാന്‍ ഒട്ടും പേടിക്കേണ്ട ..2  വയറുകളില്‍ നിങ്ങള്‍ മുറിക്കുന്നത് ആയിരിക്കും ശരിയായിട്ടുള്ള ഒന്ന് ..3 റൂമിലെ ലൈറ്റ് കെടുത്തി നിങ്ങള്‍ ഉറങ്ങാന്‍ പോയാലും നിങ്ങളുടെ മുറിയിലെ എല്ലാ വസ്തുകളും വളരെ വക്തമായി കാണാന്‍ സാധിക്കും
(എന്‍റെ മുറിയിലെ ലൈറ്റ് കെടുത്തിയാല്‍  എങ്ങനെ ഞാന്‍ ബെഡ് വരെ എത്തുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ ..)4 നായകന് ഇരുമ്പ് കമ്പി വച്ച് അടിച്ചാല്‍ പോലും ഒരു വേദനയും കാണില്ല ..കൂള്‍ ആയി നിന്ന് കൊള്ളും.എന്നാല്‍ നായികാ മുറിവില്‍ മരുന്നുവച്ചു കെട്ടുമ്പോള്‍ വേദന കൊണ്ട് പുളയും (വൈദ്യ ശാസ്ത്രത്തിനു ഇത് വരെ നിര്‍വചിക്കാന്‍ കഴിയാത്ത ഒരു പ്രധിഭാസമാണ് ഇത് )


5 ജോലിയില്‍ നിന്ന് പുറത്താക്കിയാലോ മറ്റു ഒരു ഡിക്റ്റിവിനു കേസ് കൈമാറിയാലോ  മാത്രമേ ഒരു ഡിക്റ്റിവിനു കേസ് അനേഷിച്ചു കണ്ടു പിടിക്കാന്‍ പറ്റു..


6 നിങ്ങള്‍ ഒരു തെരുവില്‍ നിന്ന് ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അവിടെ ഉള്ള എല്ലാവരും നിങ്ങളുടെ കൂടെ ഡാന്‍സ് ചെയ്യുകയും അവര്‍ക്കെല്ലാം നിങ്ങള്‍ ചെയുന്ന സ്റ്റെപ്സ് അറിയുകയും ചെയ്യും ..


ഡ്യൂട്ടി കഴിഞു ബാക്കി അറിവുകള്‍ പിന്നെ പങ്ക് വക്കുന്നതായിരിക്കും

2 comments:

 1. കുഞ്ഞമ്മാവന്‍26 August 2010 at 03:55

  ഹ ഹ ഹ ..നന്നായിട്ടുണ്ട് ഇനിയും എഴുതുക

  ReplyDelete
 2. congrats budddy
  also hav a luk at my blog on cinema , aslo plz join
  www.nobinkurian.blogspot.com

  ReplyDelete