മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday, 4 April 2010

ഒരു പേന വില്‍ക്കാനുണ്ട്

“ഒരു പേന വില്‍ക്കാനുണ്ട്വാങ്ങണോ വേണ്ടയോവില പത്ത് ദിര്‍ഹം!
ഒരു പേനക്കു വില പത്തോ?
കോപ്പിലും (Co-Op)
ലുലുവിലുംഅതിനു വില രണ്ട്,മുതല്‍‍ വില ഒന്നാകാം“

ജോസഫുകുട്ടിയുടെ കാവ്യജീവന്‍‍ നിറഞ്ഞ ഹൃദയത്തിന്റെ സംശയം.

അയാള്‍ ആഗതന്‍‍‍ നീട്ടിയ ചുവന്നപേന തിരിച്ചും മറിച്ചും നോക്കി.

ഒരു പുതുമയും ഇല്ല.സാധാരണ ബോള്‍പെന്‍‍‍ തന്നെ .

തനിക്ക് ഒരു പേനയുടെ ആവശ്യം ഇപ്പോള്‍ ഇല്ല.

എന്നെങ്കിലും ഒരിക്കല്‍‍‍ മില്ല്യണര്‍‍ ആകുമെന്നു കരുതി ലോട്ടറിയേടുക്കുംബോള്‍ ഫ്രീ കിട്ടിയ പേനകള്‍ കടയുടെ മേശവലിപ്പിനുള്ളില്‍‍ കിടക്കുന്നു.


കച്ചവടം കുറവായതിനാല്‍‍ കടത്തിന്റെ കണക്കെഴുത്തു മാത്രമേയുള്ളു.

കട കടത്തില്‍‍ കുരുങ്ങികിടക്കുകയാണു:ജീവിതവും.

ജോസഫുകുട്ടിക്ക് പെട്ടന്നു കര്‍‍ത്താവിനെ ഓര്‍‍‍മ്മ വന്നു.
ദിവസവും കട തുറന്നാല്‍‍ കടയുടെ അകവും പുറവും വൃത്തിയാക്കി കുടുസുമുറിയില്‍‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കർത്താവിന്റെ രൂപത്തിനുമുന്നില്‍‍ മെഴുകുതിരി കത്തിച്ച് പ്രാര്‍‍‍‍ഥിക്കുന്നത് കടയില്‍‍‍‍‍ നല്ല കച്ചവടം ഉണ്ടാകാനാണ്.

രണ്ടുവര്‍‍ഷമായിഈ ചുവന്ന പേനക്കുള്ളിലെഫില്ലറിൽ നീലമഷിയാണ്.നീലകൊണ്ട് നല്ലതെഴുതാം,നല്ലതുണ്ടെങ്കിലുംനല്ലെതെഴുതാത്തവരെത്ര.. ചുവപ്പ് അപകടമാണ് ചീറ്റുന്നരക്തത്തുള്ളികള്‍,

………….ജോസഫുകുട്ടി ചുവന്ന പേന തിരിച്ചും മറിച്ചും നോക്കുന്നതിനിടെ പലചിന്തകളും കടന്ന് പോയി.റിസഷന്റെ ഒരു ഇരയാണ് തന്റെ മുന്നില്‍‍ നില്ക്കുന്നത്.

പേരു മുന്ന.മുന്നാ ഭായി കടയിലേക്കു കടന്നു വന്നപ്പോള്‍ ഒരു കസ്റ്റമറെ കിട്ടിയതിന്റെ സന്തോഷം തന്റെ മനസ്സിലുണ്ടായിരുന്നു. മാന്യമായ വേഷധാരണം.കയ്യിലുള്ള ബാഗില്‍‍ ലാപ് ടോപ്പാണെന്ന് ആദ്യം കരുതി:

“അസലാമു അലൈക്കും“

“വാ അലൈക്കും അസലാം…”

“ഭയ്യാ യേ കൊയി ഹോസ്പിറ്റല്‍‍ ഹേ?”

ആഗതന്‍‍ വിയർപ്പൊപ്പി പുറത്തെ ബില്‍‍‍‍ഡിംഗ് നോക്കി ചോദിച്ചപ്പോള്‍ തന്നെ അയാളുടെ മുഖത്തെ ജാള്യത താന്‍‍‍‍ മനസ്സിലാക്കി.

എന്തിനോ വേണ്ടിയുള്ള മുഖവരയാണു.

“ഹാ ജി..യേ ലോക്കല്‍‍ കേലിയെ ചല്‍‍ത്താ ഹൈ.”

“അച്ചാ………..ഭായി മേ ദുബൈ സേ ആ രഹാ ഹും.”

“ബോലോ ഭയ്യാ..ആപ് കോ ക്യാ ചാഹിയെ മേരേ തരഫ് സേ..”

“ബോലേഗാ ഭയ്യ.”അയാള്‍ ബാഗു തുറന്നു.

ബാഗില്‍‍ നിറയെ ചുവന്ന പേനകള്‍.

തന്റെ കണക്കു കൂട്ടലുകള്‍ തെറ്റി.

ഇയാള്‍ പേനാകച്ചവടവുമായി ഇറങ്ങിയിരിക്കുകയാണ്.

തന്റെ മുഖത്ത് പൊടുന്നനെ നീരസം പടര്‍‍‍‍ന്നത് അയാള്‍ മനസ്സിലാക്കി.

“സോറി ഭയ്യ..തോഡാ മദത് കരോ…ദോ തീന്‍‍‍‍ പെന്‍‍‍ ലേലോ ഇസി സേ..”“മേരേകോ നഹീ ചാഹിയേ..ഇധര്‍‍‍ ബഹുത് പടാഹുവാ ഹൈ…ആപ് ജായിയേ..”

ജോസഫുകുട്ടിയുടെ ഉള്ളിലെ നിഷേധി ഉണര്‍‍‍‍ന്നു:ശബ്ദവും.“ഐസേ മത് ബോലോ..മേ ഓര്‍‍ ഫാമിലി ബഹുത് പരിശാന്‍‍‍ മേ ഹോ ഭയ്യാ ജീ..”

മൂത്ത ഒരു സഹോദരന്റെ കണ്ണുകളിലെ യാചന തന്നിലെ കവി കണ്ട് കരുണരസം കൊണ്ടു.“ആപ് ബൈടിയേ..”അയാള്‍ ആശ്വാസത്തോടെ ഇരുന്നു.“ആപ് ബോലിയേ..”ജോസഫുകുട്ടി ഉദ്വേഗത്തോടെ അയാളെ നോക്കി.“മേരാ നാം മുന്നാ…ബീഹാര്‍‍‍ സേ…..ഇധര്‍‍‍ ദുബൈ മേം മേ കാം കര്‍‍ രഹേ ഥേ….”അയാള്‍‍ കഥപറഞ്ഞു,അല്ല അനുഭവം.


മുന്നാ ഭായി മൂന്നു വര്‍‍ഷം മുന്‍‍പ് ദുബായിലെത്തിയതാണു.സ്വയപരിശ്രമത്താല്‍‍ അയാള്‍‍ക്ക് ദുബായിയിലെ ഒരു കണ്‍‍സ്ട്രക്ഷന്‍‍ കമ്പനിയില്‍‍ സൂപ്പര്‍‍വൈസറായി ജോലി കിട്ടി. ഫാമിലിയെ കൂടെ താമസിപ്പിച്ച് അത്യാവശ്യം ജീവിക്കാനുള്ള ശമ്പളം ഉണ്ടായിരുന്നതിനാല്‍‍ മുന്ന ഭാര്യയേയും മകളേയും കൂടെ കൂട്ടി ദുബായിയില്‍‍ താമസം തുടങ്ങി.


ഗ്രാമത്തില്‍‍‍‍ പെട്രോള്‍‍ മാക്സും മുട്ടുവടിയും തോക്കും ഏന്തി രാത്രിയില്‍‍ കൂട്ടമായി വയല്‍‍‍‍ കടന്നു വരുന്ന കൊള്ളക്കാരെ ഭയാക്കാതെ ഭാര്യയും മകളും ഉറങ്ങുന്നത് അയാള്‍‍ സന്തോഷത്തോടെ നോക്കിക്കണ്ടു.സന്തോഷകരമായ ദിനങ്ങള്‍‍.ജീവിതം പച്ചപിടിക്കുകയാണെന്നു തോന്നിയപ്പോള്‍‍ അയാള്‍‍ പാറ്റ്നയില്‍‍‍ ഒരു ഫ്ലാറ്റു വാങ്ങുവാന്‍‍ തീരുമാനിച്ചു.പണത്തിനുവേണ്ടി അയാള്‍‍ കമ്പനിയില്‍‍‍ ലോണിനപേക്ഷിച്ചു.

എല്ലാം അയാള്‍‍ക്കനുകൂലമായിരുന്നു.അയാള്‍‍ ഫ്ലാറ്റിനു പണം നല്‍‍കി.ക്രെടിറ്റു കാർഡുകല്‍ നിന്നും പണം വലിച് അയാള്‍ ഫ്ളാറ്റിനു പണം അടച്ചു കൊണ്ടിരുന്നു….സന്തോഷങ്ങളൊക്കെ മൂടുന്ന കാർമേഘം അടുത്ത് വരികയ്യാണെന്ന് അയാള്‍ ‍ഒരിക്കലും അറിഞ്ഞിരുന്നില്ല.

സൈറ്റിലേക്കുള്ള യാത്രയില്‍‍ മറ്റു പലസൈറ്റുകളിലേയും ക്രൈനുകള്‍‍ നിശ്ചലമായികിടക്കുന്നത് മുന്ന ഓരോദിവസവും കണ്ടുകൊണ്ടിരുന്നു.റിസഷന്‍‍.പത്രങ്ങളിലൂടേയും ചാനലുകളിലൂടേയും മുന്ന ആ വാക്കിന്റെ അർഥവും വ്യാപ്തിയും മനസ്സിലാക്കി.

മറ്റു കമ്പനികളില്‍ കൂട്ട പിരിച്ചുവിടല്‍ നടക്കുംബോഴും മുന്നയുടെ കംബനിക്ക് ഒരു മാറ്റവും സംഭവിക്കാത്തതുകൊണ്ട് താന്‍ സുരക്ഷിതനാണെന്ന് അയാള്‍ കരുതി.പക്ഷേ പല ബാങ്കിനോടുള്ള സാമ്പത്തിക ബാധ്യത മൂലം അയാളുടെ കമ്പനി അടച്ചുപൂട്ടിയതു ഒരു സുപ്രഭാതത്തിലാണു അറിഞ്ഞതു.

ഇനി മുന്നോട്ട് എന്തെന്ന് അറിയാതെ അയാള്‍ പകച്ചു:

“ഭയ്യാ ഖാനേ ഖേലിയേ ഭീ പൈസാ നഹീ ഹൈ…റൂം റെന്റ് ദേനാ ഹൈ..ബചീ കോ ദൂത് ലേനാ ഹൈ..തീന്‍‍ മഹീനേസേ ബഹുത് മുശ്കില്‍‍ ഹൈ….ബാന്‍‍ക് വാലാ സബ് ട്രാവല്‍‍ ബാന്‍‍ ദിയാ…ഇന്‍‍ഡ്യാ ഭീ നഹീ ജാ സക്താ….ബീവി മേരേകോ ഇസീ ഹാല്‍‍ മേ ഫസ്കേ ഗാവ് ജാനേകേലിയേ മന്‍‍ നഹീ ഹൈ…വോ അഭീ കൊയി കൊയി ഫ്ളാറ്റ് മേ കാം കര്‍‍നേ കേലിയേ ജാത്തിഹൈ അഭീ…..”

മുന്നയുടെ കണ്ണുകള്‍‍ നിറഞ്ഞു.മനസ്സു വിങ്ങി അയാള്‍‍ മൂന്നു ചുവന്ന പേനകള്‍‍ എടുത്തു.“ഈ മുന്നു പേനകള്‍‍മൂന്നു ചങ്കിന്റെ തുടിപ്പാണു.കുടിച്ച് പിടിച്ച് മദിച്ചാടുന്നഭാഗ്യവാന്മാരേ കണ്ണുകള്‍‍തുറക്കുക കാണുകയീവദനഹൃദയരോദനങ്ങള്‍‍!“


“മേ തീന്‍‍ പെന്‍ ലിയാ ഹും….യെ രെഖോ…”

ജോസഫു കുട്ടി പെട്ടിയില്‍‍ നിന്നും ആകെയുണ്ടായിരുന്ന അന്‍‍പത് ദിര്‍‍‍ഹം മുന്നക്ക് കൊടുത്തു.“ബാലന്‍‍സ് രഖോ..”
“ബഹുത് ശുക്രിയാ ഭയ്യാ..”

മുന്ന നന്ദി പറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി.ജോസഫു കുട്ടി ഒരാലോചനയോടെ ഇരുന്നു.---------നാളെ റൂം റെന്റ് കൊടുക്കണം,മോള്‍‍ടെ ഫീസു….മരുന്നു കര്‍‍ത്താവേ എന്താ ചെയ്ക..ആരേയും കാണുന്നില്ലല്ലോ……??

1 comment: