മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday, 4 April 2010

സഖാവ് പാറ്റയുടെ കഥ.!

ഇതൊരു സഖാവിന്‍റെ കഥ ...

കയ്യില്‍ നാലാം ക്ലാസും കുറച്ചേറെ കേസുകളും ഒരു പാസ്പോര്‍ട്ടും കൊണ്ട് മണലാരണ്യത്തില്‍ പറന്നിറങ്ങിയ സഖാവ് പാറ്റയുടെ കഥ.!


"പാറ്റ" വട്ടപെരാണ് യഥാര്‍ത്ഥ പേര് "പാറ്റചിറയില്‍ ബാബു മോന്‍" നമുക്ക് പാറ്റ എന്ന് തന്നെ വിളിക്കാം ..പാറ്റ ഇപ്പോള്‍ പിന്നോട്ട് നോക്കുകയാണ് ഇരു നില കട്ടിലെന്റെ മുകളിതെ നിലയില്‍ നിന്നും സഞ്ചരിച്ച വഴിയിലേക്കുള്ള ആദ്യത്തെ തിരിഞ്ഞു നോട്ടം .............


പാരമ്പര്യമായി കിട്ടിയതൊന്നുമല്ല ഈ വട്ടപെരും വിപ്ലവ പാര്‍ട്ടിയും , പാലായിലെ ഡ്രൈവര്‍ ആയിരുന്നു പാറ്റ അതിരാവിലെ പച്ചകറികളും ഇലകറികളും ചന്തയില്‍ പോയി കൊണ്ട് വരുന്ന permanent ജോലി ഉണ്ട് അത് കഴിഞ്ഞാല്‍ പേട്ടക്ക് വല്ല trip കിട്ടിയാല്‍ ആയി .

ഇതുകൊണ്ട് ഒന്നും ആകില്ല എന്ന് തോനിയപ്പോള്‍ പാറ്റയുടെ brain പോയത് ഒരു illegal വഴിയില്‍ കൂടെ ആയിരുന്നു അവസാനം ureka ..ureka എന്ന് പറഞ്ഞു കൊണ്ട് പാറ്റ വാറ്റാന്‍ തീരുമാനിച്ചു. ഏമാന്മാരുടെ ഭാഗ്യവും പാറ്റ നിര്‍ഭാഗ്യവും ഒരേ പോലെ പ്രതിഫലിച്ചപ്പോള്‍ ദേ കിടക്കുന്നു പാറ്റ കൂട്ടില്‍.!!കൂട്ടത്തില്‍ പാറ്റയുടെ പാവം വണ്ടിയും.!!


എണ്ണം തീര്‍ന്നിട്ടും അടി തീര്‍ന്നില്ലല്ലോ എന്ന് വിചാരികുമ്പോള്‍ ദേ ഒരു കുട്ടി സഖാവു വരുന്നു പാറ്റയെ വിട്ടുകിട്ടാന്‍ ......ഒരുപാടു arguments നു ശേഷം സഖാവ് വട്ടപ്പള്ളി ആനന്ദന്‍ പാറ്റയെ പുറത്തെടുത്തു നേരെ അങ്ങ് പോയി .....പള്ള നിറയെ കള്ളും പൊരിച്ച കൊഴികാലും വാങ്ങിച്ചു കൊടുത്തു ആനന്ദന്‍ സഖാവ് ഇങ്ങനെ മൊഴിഞ്ഞു അല്ലെടോ ബാബുമോനെ നീ ഇങ്ങനെ നടന്നാല്‍ എങ്ങിന്യാ ...നിനക്ക് നല്ലൊരു ജീവിതം വേണ്ടേ ...നിനക്ക് നല്ലൊരു ഭാവി ഉണ്ട് അത് നീ തുലച്ചു കളയരുത് ....ഒടുവില്‍ സഖാവ് നയം വ്യകതമാക്കി പാലയില്‍ പാര്‍ടിക് ആളുണ്ട് പക്ഷെ ഒന്നിറങ്ങാന്‍ ആര്‍കും ധൈര്യമില്ല നീ ഉണ്ടേല്‍ എല്ലാരേയും ഇറക്കി എടുക്കാം .....ഇനി ഇപ്പോള്‍ നീ തന്നെയാണ് അതിനു മുടുക്കന്‍.!!അങ്ങിനെയാണ് പാറ്റ revolt ലേക്ക് enter ചെയ്യുന്നത് ....എന്‍ട്രി ലെവലില്‍ തന്നെ പാറ്റക്ക്‌ designation കിട്ടി "Comrade "ഒടുവില്‍ probation പീരീഡ്‌ ഇല്‍ തന്നെ നല്ല മാര്‍ക്കറ്റിംഗ് നടത്തി ‍ permanent ആയി .


ഇതിനിടയില്‍ സമ്പാദ്യമായി കുറച്ചു കേസുകളും . പാര്‍ട്ടി വളര്‍ന്നു ആനന്ദന്‍ സഖാവ് പാര്‍ട്ടി യില്‍ പ്രമുഖനായി കുറച്ചേറെ കേസുകളുമായി പാറ്റ പാര്‍ടിയില്‍ ഗുണ്ടയായി .!!


അതുകൊണ്ട് പ്രത്യകിച്ചു ജോലിക്കൊന്നും പോകാനും കഴിഞ്ഞില്ല കുടുംബം പുലര്‍ത്താന്‍ പണം തന്നെ മുഖ്യം അതോണ്ട് ഒരു NRI യുടെ personnel secretary cum ഗുണ്ട ആയി.!!കാശും പള്ള നിറയെ കള്ളും...കാലം നീങ്ങിയപ്പോള്‍ പാറ്റകു കൂട്ടിനു ഒരു പെണ്ണും എത്തി ..എല്ലാം മായ അല്ലാതെന്തു പറയാന്‍.!!!കൂടെ ഉണ്ടായിരുന്നവരെല്ലാം വീട് വച്ച് ഭാര്യക് ജോലി വാങ്ങിച്ചു ...നേതാക്കന്‍ മാരായി ...പാറ്റകു നഷ്ട ഭോധം അല്ല തന്നോട് തന്നെ പുച്ഛം...എന്താ കാര്യം ഒന്നുമില്ല ഭരണം മാറി കേസുകള്‍ ചികഞ്ഞെടുത്തു പുതിയ ഭരണ പരിഷകാരികള്‍ ഓരോരുത്തരെ ആയി ഉള്ളില്‍ ഇടാന്‍ തുടങ്ങി അങ്ങിനെ വീണ്ടും ദേ പാറ്റ കൂട്ടില്‍ .!!


ഇത്തവണ ഇറക്കാന്‍ ആനന്ദന്‍ സഖാവിനെ കണ്ടില്ല ...ഒരു വക്കീലിനെ വിട്ടു പാറ്റ പുറത്തിറങ്ങി ജാമ്യത്തില്‍ ...എല്ലാരും തിരകിലയിരുന്നു ആര്‍കും ആരെയും നോക്കാന്‍ സമയമില്ല ....ഒടുവില്‍ പാറ്റ നാട് വിടാന്‍ തീരുമാനിച്ചു ...പാലയിലെ ആദ്യ ഡ്രൈവര്‍ ആദ്യ ചങ്കൂറ്റമുള്ള സഖാവ് നാട് വിടുന്നത് മണല്‍ കൊട്ടരതിലെക് വണ്ടി വിറ്റ പണം വിസയ്ക് നല്‍കി ...പ്രിയതമയോട് മാത്രം യാത്ര പറഞ്ഞു സഖാവ് പറന്നു ....


പറന്നിറങ്ങി അതികം താമസിയാതെ ഒരു ജോലി കിട്ടി ഒരു ജ്യൂസ്‌ stallil .13 hrs ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ പരിചയമുള്ള മുഖം അതെ അവന്‍ തന്നെ ഹരിദാസ്‌ ....പണ്ടിവന്‍ നാട്ടില്‍ വന്നപ്പോള്‍ പാര്‍ടിക് വേണ്ടി പിരിവിനു ചോദിച്ചപ്പോള്‍ തരില്ല എന്ന് പറഞ്ഞു അന്നവനെ അടിച്ചു വീഴ്ത്തിയ കേസ് ഇപ്പോളും ഉണ്ട് ..പക്ഷെ ഹരിദാസ്‌ അതൊന്നും പറഞ്ഞില്ല നാട്ടു വിശേഷങ്ങള്‍ ചോദിച്ചു ഒടുവില്‍ പറഞ്ഞു ഞാന്‍ ഇവിടത്തെ ജോലികാരന്‍ ആണെന്നും തുച്ചമായ ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്തണം നാട്ടില്‍ ഫോണ്‍ ചെയ്യണം ....ഇതല്ലാം കഴിഞ്ഞു 3 - 4 വര്‍ഷം കഴിഞ്ഞാല്‍ വല്ലതും ഉണ്ടേല്‍ നാട് കാണാന്‍ ഒന്ന് പോകും .!!!


ചൂടുള്ള ദിനങ്ങള്‍ നീങ്ങിയിരിക്കുന്നു ഇന്ന് പാറ്റ ഡ്രൈവര്‍ ആണ് ഒരു private കമ്പനിയില്‍ വേദനം കുറവാണു ജോലിയും ...so പാറ്റ happy ആണ് ...രണ്ടാം നിലയിലെ കട്ടിലില്‍ ഇരുന്നു താഴേക് നോക്കിയാല്‍ നിഖില്‍ നെറ്റ് browse ചെയ്യുന്നതും chat ചെയ്യുന്നതും കാണാം ....laptop കണ്ടപ്പോള്‍ പാറ്റ പണ്ട് computerinu എതിരെ സമരം ചെയ്തത് ഓര്‍കുന്നു ....അന്നിത് പടിചിരുന്നേല്‍ നാട്ടില്‍ ഫോണ്‍ ചെയ്യണ്ടേ പൈസ എങ്കിലും ലാഭിക്കാമായിരുന്നു ....പാറ്റയുടെ sincere regret ..!!! വന്നിട്ട് 4 വര്‍ഷത്തിനു ശേഷം നാട്ടില്‍ ഒരു വിസിറ്റ് പോകുനുള്ള പരിപാടിയാണ് ഇന്ന് ...


എല്ലാരും പാറ്റയുടെ വരവിനെ പ്രതീക്ഷിച്ചു നില്കുന്നു ...വീട്ടുകാര്‍ കാണാനുള്ള കൊതി കൊണ്ട് സഖാക്കള്‍ പിരിവിനായി ....എല്ലാത്തിനും ഒടുവില്‍ ഐര്‍പോടില്‍ പാസ്പോട്ട് നമ്പറും ഫുള്‍ അഡ്രസ്സും കൊടുത്തു പോലീസും ...!!പാവം പോലീസുകാര്‍ക് അറിയില്ലല്ലോ പാറ്റ ഇപ്പോള്‍ പണ്ടത്തെ പാറ്റ അല്ല എന്ന് .!!!!!!


നഷ്ട്ടബോധവും ന്യൂ generation ഓടുള്ള അസൂയയും ...പണക്കാരോട് ദേഷ്യവും എല്ലാം ചേര്‍ത്ത് പാറ്റ വീട്നും പിറന്ന മണ്ണിലേക് ....കാണാം നമുക്ക് പുതിയ പാറ്റ പൂരം !!! ഈ കഥ പാറ്റയുടേത് മാത്രം ...

No comments:

Post a Comment