പ്രീ ഡിഗ്രി കാലത്ത് വിറച്ചു വിറച്ചു ആദ്യമായി ഇഷ്ട്ടമാന്നെന്നു ഒരു പെണ്‍കുട്ടിയോട് പോയി പറയാന്‍ ശ്രമിച്ച ആ നിമിഷത്തിനും ,ഇപ്പോള്‍ എന്നും എന്റെ ബ്ലോഗില്‍ വന്നു എന്‍റെ പോസ്റ്റ് നോക്കുന്ന ,പുതിയ പോസ്റ്റ് കണ്ടില്ലേ പരിഭവിക്കുന്ന,ഇങ്ങു കടലിനിക്കരെ ഉള്ള ആ ഒരാള്‍ക്കും വേണ്ടി സ്നേഹത്തോടെ
.............................................................................................................................
നീ ജോക്കുട്ടന്റെയാ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റിങ്ങോട്ടെടുത്തെ' മോനെ നോക്കിക്കൊണ്ടാണ് ഉണ്ണി അത് പറഞ്ഞത്.
'ശരി' യെന്ന് പറഞ്ഞുകൊണ്ട് അന്ന ബെഡ് റൂമിലേക്ക് പോയി.
'അവനഞ്ച് വയസ്സായി.. ഇനി സ്കൂളില്‍ ചെല്ലുമ്പോ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് വേണമെന്ന് വല്ലതും പറഞ്ഞാലോ'.. ആത്മഗതം പോലെ അയാള്‍ പറഞ്ഞു.
തിരിച്ചു വരുമ്പോ അന്നയുടെ ചുണ്ടില്‍ ഒരു കുസൃതി ചിരിയുണ്ടായിരുന്നു..
ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ഉണ്ണിക്കു കൊടുത്തിട്ട് അവള്‍ കൈയിലിരുന്ന നിറയെ പൂക്കളുടെ പടമുള്ള, മടക്കി വെച്ച ഒരു കടലാസ് തുറന്ന് പതിഞ്ഞ സ്വരത്തില്‍ വായിക്കാന്‍ തുടങ്ങി. അന്നയുടെ അടക്കി പിടിച്ചുള്ള ചിരി കേട്ടിട്ടാണ് ജോണി തലയുയര്‍ത്തി നോക്കിയത്. ഒറ്റ നോട്ടത്തില്‍ തന്നെ, ആ കടലാസയാള്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ഞ വെയില്‍ വീണു കിടന്ന ഒരു വൈകുന്നേരം അയാളുടെ മനസ്സിലേക്ക് ഓടി വന്നു...
പ്രീ ഡിഗ്രി പ്രായം, പുറത്തെ മരം , നീല ജീന്‍സ് ,ഷര്‍ട്ട് - അതായിരുന്നു ഞാന്‍ . ക്ലാസ്സ് കഴിഞ്ഞു പോകുന്ന സമയം. എന്റെ സൈക്കിളിന്റെ ആദ്യത്തെ ബെല്ലടിച്ചപ്പോള്‍ അതു കേള്‍ക്കാത്ത പോലെ അവള്‍ നടന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. നിറയെ വെള്ള പൂക്കളുള്ള മഞ്ഞ ചുടിദാറായിരുന്നു അവളുടെ വേഷം. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്. പക്ഷെ നാലാമത്തെ ബെല്ലിലാണ് അവള്‍ തിരിഞ്ഞു നോക്കിയത്. എന്റെ സൈക്കിളും, ഞാനും, എന്റെ സൈക്കിളിന്റെ ബെല്ലും എല്ലാം അവള്‍ക്ക് നല്ല പരിചയമാണെന്ന് എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. ഒരു കള്ള ചിരിയോടെ അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഹൃദയമിടിക്കുന്നത് എനിക്കു തന്നെ നല്ലവണ്ണം കേള്‍ക്കാമായിരുന്നു. സൈക്കില്‍ അവളുടെ സമീപം ബ്രേക്കിട്ട് നിര്‍ത്തി.
'അന്നയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു...' അതു പറയുമ്പോല്‍ സ്വന്തം ശബ്ദമല്ല പുറത്തു വന്നതെന്ന് എനിക്ക് തോന്നി.
'അതിനെന്താ പറഞ്ഞോളൂ' അവളുടെ കൂസലിലായ്മയോടുള്ള മറുപടി കേട്ട് എന്റെ ബാക്കിയുണ്ടായിരുന്ന ധൈര്യം കൂടി ചോര്‍ന്നു പോയി..
'ഇതൊന്നു വായിച്ചു നോക്കു' എന്നും പറഞ്ഞ് പോക്കറ്റിലിരുന്ന കടലാസ് അവളുടെ നേരെ നീട്ടി.
അതു വാങ്ങിച്ചവള്‍ തുറക്കാന്‍ ഭാവിച്ചപ്പോല്‍, 'ഇപ്പോല്‍ വേണ്ടാ, പിന്നെ സാവധാനം വായിച്ചല്‍ മതി' എന്നു പറഞ്ഞ് ഞാന്‍ സൈക്കിളില്‍ മുന്നോട്ട് ചവിട്ടി നീങ്ങി.
കത്തില്‍ പറഞ്ഞതു പോലെ അവളെന്നെയും കാത്ത് പിറ്റെ ദിവസം പറഞ്ഞിടത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു! അന്നു തോന്നിയ സന്തോഷം ഒരു പക്ഷെ എവറസ്റ്റ് കീഴടക്കിയപ്പോല്‍ ടെല്‍സിംഗ് നും ഹിലാരിക്കും കൂടി തോന്നിക്കാണില്ല.
എന്നെ കണ്ട് ഒരു പരിഭവത്തൊടെ അവല്‍ ചോദിച്ചു.
'എന്താ ഉണ്ണി ഇങ്ങനെയൊക്കെ? ഇതു കുറച്ച് കൂടിപ്പോയി'.
എന്റെ ഇടതു കൈയ്യിലെ ചൂണ്ടു വിരല്‍ പ്ലാസ്റ്ററിട്ടിരിക്കുന്നത് അവളപ്പോഴേക്കും ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു.
'എനിക്കു തന്നോട് പറയാനുള്ളതെല്ലാം ഇങ്ങനെ എഴുതി തരാനാണ് തോന്നിയത്..'
'പക്ഷെ, രക്തം കൊണ്ടാരെങ്കിലും എഴുതുമോ?'
അതു പറയുമ്പോള്‍ അവളുടെ കൈവിരലുകള്‍ എന്റെ ഇടതു ചൂണ്ടു വിരലിന്റെ പുറത്തായിരുന്നു..
വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.. നീണ്ട പത്തു വര്‍ഷത്തെ പ്രണയം. അന്നാ പ്രേമലേഖനത്തില്‍ എഴുതിയത്, അല്ലെങ്കില്‍ എഴുതി കൂട്ടിയത് എന്തായിരുന്നുവ്‌എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അതിനു ശേഷം എത്രയെത്ര കത്തുകള്‍, പൂവുകള്‍, കൊച്ചു കൊച്ചു സമ്മാനങ്ങള്‍..
ഒരു ചെറിയ ചിരി കേട്ടു ഉണ്ണി അന്നയുടെ നേരെ നോക്കി.
എന്റെ ആദ്യ പ്രേമ ലേഖനം, രക്ത വര്‍ണ്ണമുള്ള അക്ഷരങ്ങള്‍.. അതുയര്‍ത്തി കാട്ടിക്കൊണ്ട് ഒരു കള്ള ചിരിയോടെ അന്ന ചോദിച്ചു 'ഇതെന്തൊക്കെയാ എഴുതി വെച്ചിരിക്കുന്നതെന്ന് വല്ല ഓര്മ്മയുമുണ്ടോ?'.
പ്രേമത്തോടെ ഉണ്ണിയുടെ കവിളിള്‍ ചുംബിച്ചിട്ട് അവള്‍ അകത്തേക്ക് പോകുമ്പോള്‍ അയാള്‍ ഓര്‍ത്തു ..
'അന്ന് ചോര ഒപ്പിക്കാന്‍ ഞാന്‍ പെട്ട പാട്! ഈ പാല നിറയെ കൊതുകുള്ളതെന്റെ ഭാഗ്യം!'
manasile pranayam nashttappedathavaranu pravasikal,uttavareyum udayavareyum akannu ottakkavumpozum,orupadu souhrihanjal kkisayilum arum kanathe avan olichuveykkum,chuttupollunna manal kkattilum oru kulir kkattayi
ReplyDelete