മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday, 10 April 2010

നമ്മള്‍ ...പ്രവാസികള്‍

പ്രവാസം ............
ചിലന്തിവലകള്‍ പോലെ .
പ്രവാസികള്‍ .........
വലയില്‍ കുരുങ്ങിയ പ്രാണികള്‍ .

അഴിക്കുംതോറും മുറുകുന്ന
ചുറ്റിപിണഞ്ഞു വരിയുന്ന
പ്രാരാബ്ദ കണക്കുകള്‍

ഒടുവില്‍............
പ്രഷര്‍ ഷുഗര്‍ കൊളസ്ട്രോള്‍
വരികയായി ഒന്നൊന്നായി ചിലന്തികള്‍ .

ഒടുക്കം..........
വിഷക്കാലുകള്‍ക്കിടയില്‍ പെട്ട്
പിടഞ്ഞു പിടഞ്ഞു പിടഞ്ഞങ്ങിനെ ......

2 comments:

  1. pravasikalude jeevitham inghaneyanu,ithu vayikkumbol njanum oru pravasiyanennu karuthiyekkam, alla pakshe njan oru pravasiyude jeevitha saghi yannu, ninghal kurichitta eevarikal pediyodeyanu njankanunnathu, orikkalenghilum inghane chinthikkatta pravasi undavilla best of luck

    ReplyDelete
  2. Pravasi jeevidam oru mezukutiri poleyanu mattullavarku velicham nalkunnatinodoppaam.... swayam urukiteeru

    ReplyDelete