മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday, 10 April 2010

സോബിന്‍ ഒരു സംഭവം തന്നെ ...


ഇത് സോബിന്‍ന്‍റെ കഥയാണ് ..അവന്‍റെ മാത്രം അവന്‍ വിദേശത്ത് അല്ല .പ്രതേകിച്ചു ഗള്‍ഫ്‌ അവന്‍ കണ്ടിട്ട് പോലുമില്ല ..ഇനി ഇത് എന്‍റെ കഥയാണ് എന്ന് പറഞ്ഞു വല്ലോനും വന്നാല്‍ ..????



നേഴ്സിങ്‌ കഴിഞ്ഞ സോബിന്‍ ഒരു ദിവസം കല്‍ക്കട്ടയില്‍ ഇന്റര്‍വ്യൂനു പേoയി...
പഠിച്ചിരുന്ന കാലത്ത്‌
സോബിന്‍ എല്ലാം "നല്ലതുപോലെ" പഠിച്ചിരുന്നതു കാരണം ഇന്റര്‍വ്യൂന വളരെ‘ആത്മവിശ്യസത്തോടെ‘അറ്റന്‍ഡ്‌ ചെയ്യാന്‍ ചെന്നത്‌.
ചെന്നപാടെ ഒരു ഗുഡ് മോര്‍നിഗ് മാഡം ഓക്കെ
സോബിന്‍ വെച്ചു കാച്ചി. ഇരിക്കാന്‍ പറഞ്ഞ മാഡത്തെ നോക്കി ഒരു പൂഞ്ചിരി പാസ്സക്കി സോബിന്‍ ഇരിപ്പൊറച്ചു.......

മാഡം : എന്താ പേര്‌ ?
സോബിന്‍: സോബിന്‍ എന്നാ..
മാഡം : ഹാര്‍ട്ട്‌ ബിറ്റ്സ്‌ എവിടെ നിന്നാ ഉണ്ടാകുന്നത്‌ എന്ന്‌ അറിയുമോ ?
സോബിന്‍:(സൌണ്ട്‌ തീരെ താഴ്ത്തി): ഹേര്‍ട്ട്‌.....
മാഡം : എന്താ.... ??
സോബിന്‍(ഉത്തരം തെറ്റ്‌ എന്നു കരുതിയ സോബിന്‍ ഉറക്കെ വിളിച്ചു പറഞ്ഞു....): ലീവര്‍ര്‍ര്‍...

നടുങ്ങി പോയ മാഡം അടുത്ത ചോദ്യത്തിലേക്ക്‌ കിടന്നു....

മാഡം :(ഒരു സര്‍ജിക്കല്‍ സിസ്സേര്‍സ്‌ ഉയര്‍ത്തി കാട്ടി;): ഇത്‌ എന്താണ്‌ എന്ന്‌ അറിയാമോ ?....

സോബിന്‍:(സൌണ്ട്‌ തീരെ താഴ്ത്തി): ഇതു സിസ്സേര്‍സ്‌ അല്ലേ മാഡം...
മാഡം :(ഉത്തരം ശരിക്കും കേള്‍ക്കാതിരുന്ന മാഡം സിസ്സേര്‍സ്‌ ഒന്നു കൂടി ഉയര്‍ത്തി,ഓപ്പണ്‍ ചെയ്തു കാണിച്ചു): ഇത്‌ എന്താ എന്നാ ചോദിച്ചത്‌.....
സോബിന്‍:(ഒരു നിമിഷം ഓപ്പണ്‍ ചെയ്ത സിസ്സേര്‍സ്‌ നോക്കി സോബിന്‍ വിളിച്ചലറി): ഓപ്പണ്‍ സിസ്സേര്‍സ്‌ ......

ചാടി എണീറ്റ മാഡവും വിളിച്ചലറി : ഗ്ഗെറ്റൌട്ട്‌ ഫ്രം ത റൂം.........

(
സോബിന്‍ ഇ പ്പോള്‍ മറ്റ്‌ കൂട്ടൂകാരുടെ ശിക്ഷണത്തിലാണ്‌,വിണ്ടൂം ഒരു ഇന്റര്‍വ്യൂ നേരിടാന്‍..... )

No comments:

Post a Comment