മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Monday 3 May 2010

kumbasaram

ടൗണിലെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത വികാരിയച്ചന് ഒരു കാര്യം മനസ്സിലായി.....
തന്റെ ഇടവകയിലെ ആള്‍ക്കാര്‍ ശരിയല്ല എന്നും എല്ലാവരും കുംബസാരിക്കാന്‍ വരുന്നതു പ്രധാനമായും ഒരു കാര്യം പറയാനാണു എന്നും അച്ചനു മനസ്സിലായി തങ്ങളുടെ അവിഹിത ബന്ധമാണ് എല്ലവരുടെയും കുംബസാര വിഷയം. അച്ചന്‍ ഇതു കേട്ട് കേട്ട് മടുതതു. ഒടുവില്‍ അച്ചന്‍ പറഞു "ഇനീ ആരും ഇപ്പോള്‍ പറയുന്നതു പോലെ പറയണ്ട ഞാന്‍ വീണു എന്നു പറഞ്ഞാല്‍ മതി എനിക്കു മനസ്സിലാകും." അച്ചന്റെ കോഡ് ഭാഷ എല്ലാവര്‍ക്കും ഇഷ്ട്പെട്ടു. അന്നു മുതല്‍ എല്ലാവരും "ഞാന്‍ വീണു" "ഞാന്‍ വീണു" എന്നു പറഞ്ഞു കുംബസാരിക്കാന്‍ തുടങ്ങി.

കാലം കടന്നുപോയി ഈ അച്ചന്‍ മരിചു. പുതിയ അച്ചന്‍ വന്നു.

കാലം മാറി അച്ചന്‍ മാറി എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല. കുംബസരിക്കാന്‍ വരുന്നവര്‍ പുതിയ അച്ചന്റെ അടുതതും "ഞാന്‍ വീണു" "ഞാന്‍ വീണു" എന്നു പറയാന്‍ തുടങ്ങി. പാവം അച്ചന്‍, അച്ചന്‍ വിചാരിച്ചു ഇവര്‍ വരുന്ന വഴി വീണു എന്നാണു പറഞ്ഞതു എന്നു. പല തവണ ഇതാവര്‍ത്തിച്ചപ്പൊള്‍ അച്ചന്‍ ഒരു തീരുമാനമെടുത്തു. അച്ചന്‍ അന്നു തന്നെ ടൗണിലെ മേയറെ കണ്ടു. അച്ചന്‍ മേയറൊടു പറഞ്ഞു. പള്ളിയിലേക്കുള്ള റോഡെല്ലാം മോശമായി. പള്ളിയിലേക്കു വരുന്നവരെല്ലാം "ഞാന്‍ വീണു.... ഞാന്‍ വീണു" എന്നു എന്നോട് പരാതി പറയുന്നു.

അച്ചനു കോഡു ഭാഷ അറയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതു എന്നു മനസ്സിലായ മേയര്‍ പൊട്ടിചിരിച്ചു പോയി. അതു കണ്ടു ദേഷ്യം വന്ന അച്ചന്‍ പറഞ്ഞു....

"താന്‍ ചിരിച്ചോ കഴിഞ്ഞ ആഴ്ച്ച തന്റെ ഭാര്യ ആറു തവണയാണൂ വീണതു".

No comments:

Post a Comment