മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Wednesday 25 August 2010

ലോലു

ലോലു വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ പോയി..

എല്ലാ സന്തോഷത്തിനും ഒരു പരിധി ഉണ്ടല്ലോ ?
ഇവിടെയും അങ്ങനെ തന്നെ ,കൂടെ ഭാര്യയും അമ്മായി അമ്മയും ..

അവിടെ വച്ച് ലോലു വിന്‍റെ അമ്മായി അമ്മ മരിച്ചു ..പാവം ലോലു എന്താ ചെയ്യുക ഭാഷയും അറിയില്ല എന്താ ചെയ്യേണ്ടേ എന്നും അറിയില്ല .. അവസാനം വഴിയില്‍ വച്ച് കണ്ട ഒരാളുടെ കാല് പിടിച്ചു ..

അവന്‍ ലോലുവിനെ ഒരു മലയാളിയെ പരിചയപെടുത്തി .ആളു പാലക്കാരന്‍ തന്നെ ചാക്കോച്ചന്‍ .പുള്ളിക്കാരനോട് അനേഷിച്ചു കഴിഞ്ഞപ്പോള്‍ ആണ് അറിയുന്നെ മരിച്ച ആളെ വിശുദ്ധ നാട്ടില്‍ അടക്കം ചെയ്യാന്‍ $150 ഉള്ളു എന്നാല്‍ നാട്ടിലോട്ടു കൊണ്ട് പോകണമെങ്കില്‍ $1000 കൊടുക്കണം ..



കുറച്ചു ആലോചിച്ചിട്ട് ലോലു പറഞ്ഞു നാട്ടിലോട്ടു കൊണ്ട് പോകാം ..ഭാര്യ ഉള്‍പെടെ എല്ലാരും ഞെട്ടി ..അടുത്ത് മുറിയില്‍ പുറത്തേക്കു നോക്കി നില്‍ക്കുന്ന ലോലുവിന്റെ അടുത്ത് ചെന്ന നമ്മുടെ ചാക്കോച്ചന്‍ പറഞ്ഞു ..

ഹോ എന്‍റെ ലോലു നിന്നെ പോലെ നല്ല ഒരു ചെറുപ്പക്കാരനെ ഈ കാലത്ത് കാണാന്‍ പോലും കിട്ടില്ല .സ്വന്തം മക്കള് പോലും ഇങ്ങനെ ഒന്നും ചെയില്ല പിന്നെ അല്ലേ മരുമോനായ നീ .

അപ്പോള്‍ ലോലു ചുറ്റും നോക്കിട്ടു പതുക്കെ പുള്ളിക്കാരനോട് പറഞ്ഞു :


ചേട്ടാ അത്ര നല്ലവന്‍ ആയതു കൊണ്ട് ഒന്നും അല്ല..ദേ നോക്കിക്കേ എവിടെ 2000 വര്ഷം മുന്‍പ് കര്‍ത്താവിനെ അടക്കിയിട്ടു പുള്ളി മൂന്നാം ദിവസം പുല്ലു പോലെ എണിറ്റു പോന്നു ..എനിക്ക് റിസ്ക്‌ എടുക്കാന്‍ മേല ചേട്ടാ ..

1 comment:

  1. മലയാളത്തില്‍ ഉള്ള പോസ്റ്റ്‌ കുറയുന്ന എന്ന് പരാതിപെട്ട സുഹൃത്തുകള്‍ക്കു വേണ്ടി

    ReplyDelete